---
title: " കാസറഗോഡ് സ്‌കൂൾ ഓട്ടോ മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്"
english_title: "Kasargod Auto Accident: School Auto Overturns, 7 Children Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373890/kasargod-school-auto-accident-7-children-injured-overturned"
published_at: "2026-07-22T12:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60644a570bd_kasargod-school-auto-accident-7-children-injured-overturned.jpg"
keywords: ["Kasargod News", "Auto Accident", "School Children", "Kasargod Market", "Road Accident Kerala", "Government UP School"]
---

#  കാസറഗോഡ് സ്‌കൂൾ ഓട്ടോ മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

> **Lead Summary:** **കാസര്‍കോട്: **കാസര്‍കോട് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഏഴ് സ്‌കൂൾ കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. കാസറഗോഡ് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് സംഭവം.

## Article Content

**കാസര്‍കോട്: **കാസര്‍കോട് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഏഴ് സ്‌കൂൾ കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. കാസറഗോഡ് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് സംഭവം.

കാസറഗോഡ് ഗവൺമെന്റ് യുപി സ്‌കൂൾ, മഡോണ എയുപി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. അമിത വേഗതയും ഓട്ടോറിക്ഷയിലെ അമിത ഭാരവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമാകുന്നുണ്ട്.

ഓട്ടോയിലെ സാധാരണ സീറ്റുകൾക്ക് പുറമെ കുട്ടികളെ ഇരുത്താനായി ഒരു തട്ട് കൂടി ഇതിൽ നിർമ്മിച്ചിരുന്നു. ഇത്രയും കുട്ടികളെ കുത്തിനിറച്ചായിരുന്നു യാത്ര. പരിക്കേറ്റ കുട്ടികളെ കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത്.

വാഹനം അമിത വേഗതയിലായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകട സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373890/kasargod-school-auto-accident-7-children-injured-overturned)