---
title: "ഒരു രക്ഷയില്ല, സ്വർണവില മുകളിലേക്ക് തന്നെ....; ഒറ്റയടിക്ക് പവന് കൂടിയത് 1,680രൂപ"
english_title: "Gold Price in Kerala Today: 1 Gram Rs 13,430, 1 Sovereign Rs 1,07,440"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373885/kerala-gold-price-today-april-16-gram-13430-sovereign-107440-"
published_at: "2026-07-22T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a570ba7a1f93_kerala-gold-price-today-increased-105280-per-sovereign.jpg"
keywords: ["Gold Price Kerala", "Kozhikode Gold Rate", "Gold Price Today", "Sovereign Rate", "Gram Gold Price", "Kerala Market"]
---

# ഒരു രക്ഷയില്ല, സ്വർണവില മുകളിലേക്ക് തന്നെ....; ഒറ്റയടിക്ക് പവന് കൂടിയത് 1,680രൂപ

> **Lead Summary:** **കോഴിക്കോട്: ( **[https://truevisionnews.com/)]**[] **സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട്. സംസ്ഥാനത്ത് വിപണിയിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 210രൂപ വർധിച്ച് 13,430 ആയി. പവന് 1,07,440 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,680രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.

## Article Content

**കോഴിക്കോട്: ( **[https://truevisionnews.com/)]**[] **സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട്. സംസ്ഥാനത്ത് വിപണിയിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 210രൂപ വർധിച്ച് 13,430 ആയി. പവന് 1,07,440 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,680രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ 1,03,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്നുള്ള ദിവസങ്ങളിൽ വില ഉയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. ഈ വർഷം ജനുവരി 29നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.

ആഭരണ വിപണിയിലുള്ള ഈ തുടർച്ചയായ വിലക്കയറ്റം വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന കുടുംബങ്ങളെയാണ് ഏറെ വലയ്ക്കുന്നത്. സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കുന്നത് സാധാരണക്കാരുടെ വിവാഹ വിപനിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

**ജൂലൈയിലെ സ്വർണവില**

*01: 1,03,240 (Lowest of Month)*

*01: 104320 (Evening)*

*02: 1,05,440 (Morning)*

*02: 1,06,800 (Evening)*

*03: 1,07,800*

*04: 1,07,600 (Morning)*

*06: 1,07,520 (Morning)*

*07: 1,06,520*

*08: 1,05,960 (Morning)*

*08: 1,04,960 (After noon)*

*09: 1,05,040 (Morning)*

*09: 1,05,920 (After noon)*

*10: 1,06,200*

*11: 105840*

*12: 105840*

*13: 104800*

*14: 1,04,720*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373885/kerala-gold-price-today-april-16-gram-13430-sovereign-107440-)