---
title: "കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly Woman Found Dead in Thottilpalam Kuttiyadi Police Investigation On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373883/elderly-woman-found-dead-in-thottilpalam-kuttiyadi"
published_at: "2026-07-22T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a605f99efe7c_elderly-woman-found-dead-in-thottilpalam-kuttiyadi.jpg"
keywords: ["Latest news", "Kuttiyadi News", "Kozhikode Local News", "crime news"]
---

# കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: **[**തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനിയായ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടക്കോറേമ്മൽ നാരായണിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കോഴിക്കോട്: **[**തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനിയായ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടക്കോറേമ്മൽ നാരായണിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10:00 മണിക്കും ഇന്ന് രാവിലെ 7:00 മണിക്കും ഇടയിലാണ് സംഭവം നടന്നത്. കോതോടുള്ള വീടിന്റെ ഓഫീസ് മുറിയിലെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373883/elderly-woman-found-dead-in-thottilpalam-kuttiyadi)