---
title: "മോനേ എന്ന് വിളിക്കാൻ ഇനി അവനില്ല...;  നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കാനയിലേക്ക് മറിഞ്ഞു; അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം "
english_title: "Youth Dies in Bike Accident at Angamaly Thuravoor After Hitting Electric Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373860/angamaly-thuravoor-bike-accident-youth-died-electric-post-NEW"
published_at: "2026-07-22T10:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60486bd7670_angamaly-thuravoor-bike-accident-youth-died-electric-post.jpg"
keywords: ["Angamaly Accident", "Thuravoor", "Bike Crash", "Kerala Road Accident", "Ernakulam News"]
---

# മോനേ എന്ന് വിളിക്കാൻ ഇനി അവനില്ല...;  നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കാനയിലേക്ക് മറിഞ്ഞു; അങ്കമാലിയിൽ യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **അങ്കമാലി: ** തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിന്റെ മകൻ ഡെനിൻ ആണ് മരിച്ചത്.

## Article Content

**അങ്കമാലി: ** തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസിന്റെ മകൻ ഡെനിൻ ആണ് മരിച്ചത്.

അങ്കമാലി തുറവൂർ കൊമര പാടശേഖര- വാതക്കാട് റോഡിൽ ബുധനാഴ്ച പുലർച്ചെ 2.10 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം റോഡരികിലെ കാനയിലേക്ക് പതിക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഡെനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

**സീറ്റ് ബെൽറ്റും ഹെൽമെറ്റും നിർബന്ധമാക്കുക:** കാർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതും, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ നിലവാരമുള്ള ഹെൽമെറ്റ് ധരിക്കുന്നതും ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

**വേഗത നിയന്ത്രിക്കുക:** റോഡിലെ സ്പീഡ് ലിമിറ്റുകൾ കർശനമായി പാലിക്കുക. അമിതവേഗത അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് എപ്പോഴും ഓർക്കുക.

**മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക: **വണ്ടിയോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും ശ്രദ്ധ തിരിക്കുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.

**ട്രാഫിക് നിയമങ്ങൾ പാലിക്കുക: **സിഗ്നലുകൾ, റോഡ് സൈൻ ബോർഡുകൾ, ലൈനുകൾ എന്നിവ കൃത്യമായി പാലിക്കുക. മുന്നിലുള്ള വാഹനവുമായി ആവശ്യത്തിന് അകലം (Safe Distance) പാലിക്കുകയും ചെയ്യുക.

**മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വണ്ടി ഓടിക്കാതിരിക്കുക: **ഇത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ ഭീഷണിയാണ്.

**വാഹനത്തിന്റെ ഫിറ്റ്‌നസ് ഉറപ്പുവരുത്തുക: **ബ്രേക്ക്, ടയറുകൾ, ലൈനുകൾ, ഹെഡ്‌ലൈറ്റുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് നല്ല അവസ്ഥയിലാണെന്ന് ഉറപ്പുവരുത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373860/angamaly-thuravoor-bike-accident-youth-died-electric-post-NEW)