---
title: "നീറ്റ് പൂർണ്ണമായും റദ്ദാക്കണം; വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന് ടിവികെ"
english_title: "TVK Demands Complete Scrapping Of NEET Full Medical Power To States"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373859/tvk-demands-complete-scrapping-of-neet-full-medical-power-to-states"
published_at: "2026-07-22T09:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6044d11ad97_tvk-demands-complete-scrapping-of-neet-full-medical-power-to-states.jpg"
keywords: ["Latest News", "NEET", "TVK", "Tamil Nadu", "Medical Education"]
---

# നീറ്റ് പൂർണ്ണമായും റദ്ദാക്കണം; വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന് ടിവികെ

> **Lead Summary:** **ചെന്നൈ: [**നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ മാത്രമല്ല, ആ പരീക്ഷ തന്നെ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്ക് സമ്പൂർണ്ണ അധികാരം ലഭിക്കണമെന്നും പാർട്ടി വ്യക്തമാക്കി.

## Article Content

**ചെന്നൈ: [**നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ മാത്രമല്ല, ആ പരീക്ഷ തന്നെ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്ക് സമ്പൂർണ്ണ അധികാരം ലഭിക്കണമെന്നും പാർട്ടി വ്യക്തമാക്കി.

ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ അവസാനിപ്പിക്കണമെന്നും, പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നുമാണ് ടിവികെയുടെ ആവശ്യം.

വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ എന്തെങ്കിലും ഭരണപരമോ നിയമപരമോ ആയ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം. സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം നൽകുന്നത് വരെ ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ പ്രത്യേക കൺകറന്റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിർദ്ദേശവും പാർട്ടി മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണെന്ന് ടിവികെ നേതൃത്വം ചൂണ്ടിക്കാണിച്ചു.

> അതേസമയം, നീറ്റ് പരീക്ഷയുടെ പേരിൽ ഡിഎംകെയ്‌ക്കെതിരെയും ടിവികെ രൂക്ഷ വിമർശനം ഉന്നയിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന വാഗ്ദാനം നൽകി ഡിഎംകെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ടിവികെ കുറ്റപ്പെടുത്തി. "നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും" എന്ന തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി വോട്ട് പിടിക്കുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തിന് തങ്ങളില്ലെന്നും ടിവികെ നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373859/tvk-demands-complete-scrapping-of-neet-full-medical-power-to-states)