---
title: "കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ: ഫ്രാൻസിൽ 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം"
english_title: "France Bans Social Media For Under 15 From September "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373848/france-bans-social-media-for-under-15-from-september"
published_at: "2026-07-22T09:07:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a603b9e2d045_france-bans-social-media-for-under-15-from-september.jpg"
keywords: ["Latest News", "France", "Social Media Ban", "Kids Safety", "Digital Law"]
---

# കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ: ഫ്രാൻസിൽ 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം

> **Lead Summary:** **പാരിസ്: [ **കുട്ടികളിലെ അമിതമായ സമൂഹമാധ്യമ ഭ്രമത്തിന് തടയിടാൻ ലക്ഷ്യമിട്ട് ഫ്രാൻസ് കർശന നിയമനിർമ്മാണത്തിലേക്ക്. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരുസഭകളും ഔദ്യോഗികമായി അംഗീകാരം നൽകി. അടുത്ത സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പൂർണ്ണതോതിൽ പ്രാബല്യത്തിൽ വരുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു.

## Article Content

**പാരിസ്: [ **കുട്ടികളിലെ അമിതമായ സമൂഹമാധ്യമ ഭ്രമത്തിന് തടയിടാൻ ലക്ഷ്യമിട്ട് ഫ്രാൻസ് കർശന നിയമനിർമ്മാണത്തിലേക്ക്. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരുസഭകളും ഔദ്യോഗികമായി അംഗീകാരം നൽകി. അടുത്ത സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പൂർണ്ണതോതിൽ പ്രാബല്യത്തിൽ വരുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു.

കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠന നിലവാരത്തെയും സോഷ്യൽ മീഡിയ ഉപയോഗം ഗുരുതരമായി ബാധിക്കുന്നുവെന്ന വ്യാപകമായ ആശങ്കകൾക്കൊടുവിലാണ് ഈ നിർണ്ണായക തീരുമാനം.

നിയമം നിലവിൽ വരുന്നതോടെ ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുതിയ അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കില്ല. അതേസമയം, നിലവിലുള്ള കുട്ടികളുടെ അക്കൗണ്ടുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖകൾ അധികൃതർ ഉടൻ പുറത്തിറക്കും.

ലോകത്ത് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ ആദ്യം നടപ്പിലാക്കിയത് ഓസ്ട്രേലിയയാണ്. ഓസ്ട്രേലിയയുടെ മാതൃക പിന്തുടർന്നാണ് ഇപ്പോൾ ഫ്രാൻസും സമാനമായ നിയമം കൊണ്ടുവന്നിരിക്കുന്നത്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി യുകെ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ലോകരാജ്യങ്ങളും സമാനമായ നിരോധന നിയമങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഡിജിറ്റൽ ലോകത്തെ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ലോകമെമ്പാടും വലിയ ചർച്ചകൾക്കാണ് ഈ നിയമങ്ങൾ വഴിവെച്ചിരിക്കുന്നത്.

[
](http://(truevisionnews.com))

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373848/france-bans-social-media-for-under-15-from-september)