---
title: "ഞങ്ങൾ ധ്യാനത്തിന് പോയതാ സാറേ...! വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്നു: ഒളിവിലായിരുന്ന അമ്മയും മകനും ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ"
english_title: "Thiruvananthapuram Robbery: 2 Arrested for Attacking Ex-Serviceman, Stealing Gold"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373843/thiruvananthapuram-pothencode-ex-serviceman-robbery-arrest"
published_at: "2026-07-22T08:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60360821051_thiruvananthapuram-pothencode-ex-serviceman-robbery-arrest.jpg"
keywords: ["Thiruvananthapuram Crime", "Pothencode", "Ex Serviceman", "Gold Theft", "Honey Trap", "Kerala Police"]
---

# ഞങ്ങൾ ധ്യാനത്തിന് പോയതാ സാറേ...! വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്നു: ഒളിവിലായിരുന്ന അമ്മയും മകനും ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് വിമുക്തഭടന് മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്ന കേസിൽ ഹണിട്രാപ്പ് കേസിലെ സ്ഥിരം പ്രതികളായ അമ്മയും മകനും ഉൾപ്പെടെയുള്ളവർ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് വിമുക്തഭടന് മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്ന കേസിൽ ഹണിട്രാപ്പ് കേസിലെ സ്ഥിരം പ്രതികളായ അമ്മയും മകനും ഉൾപ്പെടെയുള്ളവർ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതിയായ ദീപ മുൻപും സമാനമായ രീതിയിൽ ഹണിട്രാപ്പ് കേസുകളിൽ പിടിയിലായിട്ടുള്ളയാളാണ്. കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമുക്തഭടനെ ലക്ഷ്യമിട്ട് പ്രതികൾ തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു. തുടർന്ന് ഇയാൾക്ക് മദ്യം നൽകി അവശനാക്കിയ ശേഷം മർദ്ദിച്ച് ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണത്തിനിടയിലാണ് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോത്തൻകോട് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373843/thiruvananthapuram-pothencode-ex-serviceman-robbery-arrest)