---
title: "'എന്റെ അവസാന ആഗ്രഹങ്ങൾ'....; ഉറക്കത്തിൽ പിഞ്ചുമക്കളെയും ഭാര്യയെയും കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം;  ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി"
english_title: "Mysuru Hunsur Tragedy: Man Kills Wife, 2 Daughters Before Dying by Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373837/mysuru-hunsur-family-murder-suicide-note"
published_at: "2026-07-22T08:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a602c0dba8b7_mysuru-hunsur-family-murder-suicide-note.jpg"
keywords: ["Mysuru News", "Hunsur Crime", "Family Tragedy", "Karnataka Police", "Suicide Note"]
---

# 'എന്റെ അവസാന ആഗ്രഹങ്ങൾ'....; ഉറക്കത്തിൽ പിഞ്ചുമക്കളെയും ഭാര്യയെയും കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം;  ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

> **Lead Summary:** **മൈസൂരു: ** ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്തത സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിലാണ് നാടിനെ നടുക്കിയ സംഭവം. ന്യൂ മാരുതി ലേഔട്ടിലെ വീട്ടിൽ ഹരീഷ് , ഭാര്യ നിശ്ചിത , മക്കളായ നെക്സ , രക്ഷ എന്നിവരാണ് മരിച്ചത്.

## Article Content

**മൈസൂരു: ** ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്തത സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിലാണ് നാടിനെ നടുക്കിയ സംഭവം. ന്യൂ മാരുതി ലേഔട്ടിലെ വീട്ടിൽ ഹരീഷ് , ഭാര്യ നിശ്ചിത , മക്കളായ നെക്സ , രക്ഷ എന്നിവരാണ് മരിച്ചത്.

ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് മൂടി ശ്വാസംമുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനുശേഷം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് 'My Last Wishes' (എന്റെ അവസാന ആഗ്രഹങ്ങൾ) എന്ന തലക്കെട്ടോടെ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിൽ ചില അന്ത്യാഭിലാഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ക്രൂരകൃത്യത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സാമ്പത്തിക ബാധ്യതകളും കുടുംബപരമായ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിഗണിച്ച് ഹുൻസൂർ ടൗൺ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

*(ശ്രദ്ധിക്കുക: കുടുംബപ്രശ്നങ്ങളും മാനസിക സമ്മർദ്ദവും ഉള്ളവർക്ക് സഹായം ലഭ്യമാണ്. പ്രൊഫഷണൽ സഹായം തേടുന്നത് ജീവൻ രക്ഷിക്കും.കേരളത്തിൽ സഹായത്തിന്: ദിശ ഹെൽപ്‌ലൈൻ - 1056, 0471-2552056)*

*(കർണാടകയിൽ സഹായത്തിന്: സഹായ് ഹെൽപ്‌ലൈൻ - 080-25497777ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സംസാരിക്കാൻ ആളില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അടുത്തുള്ളവരോടോ വിദഗ്ധരോടോ സംസാരിക്കുക.)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373837/mysuru-hunsur-family-murder-suicide-note)