---
title: "ശരീരത്തിൽ 45 വെട്ടുകൾ, 18 എണ്ണവും കഴുത്തിൽ; കൊലപാതകത്തിന് ശേഷം ബിജുവിന്റെ സംസ്കാര ചടങ്ങിന് കൈയിൽ പരിക്കുമായി എത്തി, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്"
english_title: "Kozhikode Palayam Murder: Accused Deepak Arrested, Old Grudge Behind Killing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373836/kozhikode-palayam-biju-murder-deepak-arrested"
published_at: "2026-07-22T07:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6029c358a65_kozhikode-palayam-biju-murder-deepak-arrested.jpg"
keywords: ["Kozhikode Crime", "Palayam Murder", "Biju Murder Case", "Kerala Police", "Drug Addiction"]
---

# ശരീരത്തിൽ 45 വെട്ടുകൾ, 18 എണ്ണവും കഴുത്തിൽ; കൊലപാതകത്തിന് ശേഷം ബിജുവിന്റെ സംസ്കാര ചടങ്ങിന് കൈയിൽ പരിക്കുമായി എത്തി, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട്** **നഗരത്തെ ഞെട്ടിച്ച പാളയം ബിജു കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ദീപകിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ കൃത്യം നടത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

## Article Content

**കോഴിക്കോട് : **കോഴിക്കോട്** **നഗരത്തെ ഞെട്ടിച്ച പാളയം ബിജു കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ദീപകിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ കൃത്യം നടത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

ലഹരിക്ക് അടിമയായിരുന്ന ദീപകിനെ, മരിച്ച ബിജുവിന്റെ നേതൃത്വത്തിൽ ഡി അഡിക്ഷൻ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ഈ സംഭവത്തോടുള്ള കടുത്ത വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ഞായറാഴ്ച പുലർച്ചെയാണ് രക്തം വാർന്ന നിലയിൽ ബിജുവിന്റെ മൃതദേഹം ഒറ്റമുറി വീട്ടിൽ കണ്ടെത്തിയത്. ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകൾ കണ്ടെത്തിയതിൽ 18 എണ്ണവും കഴുത്തിലാണെന്നത് ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു. സംഭവദിവസം ബിജു മദ്യപിച്ചിരുന്നതിനാൽ പ്രതിയുടെ ആക്രമണം പ്രതിരോധിക്കാൻ സാധിച്ചിരുന്നില്ലെന്നാണ് വിലയിരുത്തൽ.

മരിച്ച ബിജുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രതി ദീപക്ക് കൈയിൽ മുറിവുമായി എത്തിയിരുന്നു. ഈ പരിക്കിലെ ദുരൂഹതയും തുടർന്നു നടത്തിയ നിരീക്ഷണങ്ങളുമാണ് ഇയാളിലേക്ക് എത്തുവാൻ പൊലീസിനെ സഹായിച്ചത്.

ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുടെ വീട്ടിൽ നിന്നും ബിജുവിന്റെ ഫോണും വാഹനത്തിന്റെ കീയുമടക്കം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒളിപ്പിച്ചുവെച്ച കൊലയായുധം കണ്ടെത്താനായി പ്രതിയുമായി തെളിവെടുപ്പ് തുടരുകയാണ്.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373836/kozhikode-palayam-biju-murder-deepak-arrested)