---
title: "മൃതദേഹം ഒന്ന് സംസ്കരിച്ചേക്കണേ....! സെക്സ് റാക്കറ്റിന് വിക്കാൻ ശ്രമിച്ചെന്ന് ആരോപണം; കാമുകനെ കൊന്ന ശേഷം ഫ്ലാറ്റ് വോയ്സ് മെസേജയച്ച് യുവതി"
english_title: "Mumbai Crime: Woman Allegedly Kills Boyfriend in Kalyan, Flees to Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373835/mumbai-kalyan-murder-woman-kills-boyfriend-flees-kolkata-"
published_at: "2026-07-22T07:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a602462c2d76_mumbai-kalyan-murder-woman-kills-boyfriend-flees-kolkata.jpg"
keywords: ["Mumbai Crime", "Kalyan Murder", "Sex Racket", "Maharashtra Police"]
---

# മൃതദേഹം ഒന്ന് സംസ്കരിച്ചേക്കണേ....! സെക്സ് റാക്കറ്റിന് വിക്കാൻ ശ്രമിച്ചെന്ന് ആരോപണം; കാമുകനെ കൊന്ന ശേഷം ഫ്ലാറ്റ് വോയ്സ് മെസേജയച്ച് യുവതി

> **Lead Summary:** **മുംബൈ : **കൊടുംക്രൂരത...** **സെക്സ് റാക്കറ്റിനു വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്ലാറ്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളഞ്ഞു. കല്യാൺ ഈസ്റ്റ് മലങ്ക് റോഡിലെ നീൽകന്ദ് ഹൗസിങ് സൊസൈറ്റിയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ കൊടുംക്രൂരത അരങ്ങേറിയത്.

## Article Content

**മുംബൈ : **കൊടുംക്രൂരത...** **സെക്സ് റാക്കറ്റിനു വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്ലാറ്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളഞ്ഞു. കല്യാൺ ഈസ്റ്റ് മലങ്ക് റോഡിലെ നീൽകന്ദ് ഹൗസിങ് സൊസൈറ്റിയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ കൊടുംക്രൂരത അരങ്ങേറിയത്.

ബംഗാൾ സ്വദേശികളായ ഹമീദില്ല (37), ഹസീബ (35) എന്നിവരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിനു ശേഷം കൊൽക്കത്തയിലേക്ക് രക്ഷപ്പെട്ട യുവതി, കല്യാണിലെ ഫ്ലാറ്റ് ഉടമയ്ക്ക് അയച്ച വോയ്സ് മെസേജിലൂടെയാണ് ക്രൂരകൃത്യം പുറത്തറിയിച്ചത്. കൊലപാതക വിവരം വ്യക്തമാക്കിയ യുവതി, മൃതദേഹം സംസ്കരിക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഉടൻ തന്നെ വീട്ടുടമ പൊലീസിൽ വിവരം അറിയിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയുമായിരുന്നു.

രണ്ട് മാസം മുൻപാണ് കാമുകൻ തന്നെ പുണെയിൽ നിന്ന് കല്യാണിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും, എന്നാൽ തങ്ങളെ സെക്സ് റാക്കറ്റിന് കൈമാറാൻ ഇയാൾ പദ്ധതിയിടുന്നതായി മനസ്സിലായതോടെയാണ് കൊലപ്പെടുത്തേണ്ടി വന്നതെന്നും യുവതിയുടെ ശബ്ദസന്ദേശത്തിലുണ്ട്. പ്രതിയായ ഹസീബയെ പിടികൂടാനായി മുംബൈ പൊലീസ് സംഘം ഇതിനോടകം കൊൽക്കത്തയിലേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373835/mumbai-kalyan-murder-woman-kills-boyfriend-flees-kolkata-)