---
title: "ഞെട്ടിക്കുന്ന ആത്മഹത്യ....! പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി, സ്കൂട്ടർ പെട്രോൾ ദേഹത്തൊഴിച്ച് ജീവനൊടുക്കി"
english_title: "Woman Dies by Suicide in Kallambalam, Thiruvananthapuram; Debt Alleged as Reason"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373834/thiruvananthapuram-kallambalam-woman-suicide-debt-new"
published_at: "2026-07-22T07:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60221106850_thiruvananthapuram-kallambalam-woman-suicide-debt.jpg"
keywords: ["Kallambalam News", "Thiruvananthapuram", "Suicide", "Kerala Crime"]
---

# ഞെട്ടിക്കുന്ന ആത്മഹത്യ....! പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി, സ്കൂട്ടർ പെട്രോൾ ദേഹത്തൊഴിച്ച് ജീവനൊടുക്കി

> **Lead Summary:** ** തിരുവനന്തപുരം: **തിരുവനന്തപുരം കല്ലമ്പലത്ത് കടബാധ്യതയെ തുടർന്ന് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കുടവൂർ സ്വദേശി മനോജിന്റെ ഭാര്യ വിദ്യയാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

## Article Content

** തിരുവനന്തപുരം: **തിരുവനന്തപുരം കല്ലമ്പലത്ത് കടബാധ്യതയെ തുടർന്ന് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കുടവൂർ സ്വദേശി മനോജിന്റെ ഭാര്യ വിദ്യയാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ, നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങിയ ശേഷമാണ് വീട്ടിലെത്തി ജീവനൊടുക്കിയത്. സ്കൂട്ടറിൽ ഒഴിക്കാൻ സൂക്ഷിച്ചിരുന്ന പെട്രോളാണ് ദേഹത്തേക്ക് ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക നിഗമനപ്രകാരം കടുത്ത കടബാധ്യതയാണ് ഈ കടുംകൈ ചെയ്യാൻ കാരണം എന്നാണ് സൂചന.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണെന്നും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373834/thiruvananthapuram-kallambalam-woman-suicide-debt-new)