---
title: "നീറ്റ് ക്രമക്കേട്: 'ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം, മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണം; പാർലമെന്റിലും പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്"
english_title: "Congress to Disrupt Parliament Over NEET Row, Demands Dharmendra Pradhan's Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373833/congress-parliament-protest-neet-dharmendra-pradhan-resignation"
published_at: "2026-07-22T07:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a601ee15c5bb_congress-parliament-protest-neet-dharmendra-pradhan-resignation.jpg"
keywords: ["Congress Protest", "NEET Row", "Dharmendra Pradhan", "Rahul Gandhi", "Parliament Session", "Student Protest"]
---

# നീറ്റ് ക്രമക്കേട്: 'ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം, മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണം; പാർലമെന്റിലും പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

> **Lead Summary:** **ദില്ലി: **പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സമരത്തിന് പിന്നാലെ പാർലമെന്റിലും പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പൊലീസ് അതിക്രമങ്ങളിലും സഭ പ്രക്ഷുബ്ധമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

## Article Content

**ദില്ലി: **പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സമരത്തിന് പിന്നാലെ പാർലമെന്റിലും പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പൊലീസ് അതിക്രമങ്ങളിലും സഭ പ്രക്ഷുബ്ധമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

സർക്കാരിൽമേൽ സമ്മർദ്ദം ശക്തമായതോടെ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. അതേസമയം, ദില്ലിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ സമര തന്ത്രങ്ങൾ ആലോചിക്കുകയാണ് സിജെപിയും.

കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേടുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും രാജിവെക്കണമെന്നും, പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അടിയന്തര ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ രൂക്ഷമായ മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി. രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സമഗ്രമായ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ എല്ലാ വിധത്തിലും തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും, ജനാധിപത്യപരമായ ചർച്ചയേക്കാൾ രാഷ്ട്രീയ നാടകങ്ങൾക്കാണ് കോൺഗ്രസിന് താൽപര്യമെന്ന് ഇതിലൂടെ വ്യക്തമായതായും ധർമ്മേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373833/congress-parliament-protest-neet-dharmendra-pradhan-resignation)