---
title: "ജന്തർമന്തറിലെ സമരം സമാധാനം; അക്രമങ്ങളുമായി സിജെപിക്ക് ബന്ധമില്ലെന്ന് അഭിജിത്ത് ദീപ്കെ"
english_title: "CJP Protest Continues at Jantar Mantar, Opposition to Disrupt Parliament"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373832/neet-row-cjp-protest-jantar-mantar-dharmendra-pradhan-resignation"
published_at: "2026-07-22T06:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a601cf2df411_neet-row-cjp-protest-jantar-mantar-dharmendra-pradhan-resignation.jpg"
keywords: ["NEET Scam", "CJP Protest", "Jantar Mantar", "Dharmendra Pradhan", "Rahul Gandhi", "Parliament Protest"]
---

# ജന്തർമന്തറിലെ സമരം സമാധാനം; അക്രമങ്ങളുമായി സിജെപിക്ക് ബന്ധമില്ലെന്ന് അഭിജിത്ത് ദീപ്കെ

> **Lead Summary:** ** **നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തിവരുന്ന സമരം തുടരുന്നു. ജന്തർ മന്തറിൽ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം നൽകിയിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.

## Article Content

** **നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തിവരുന്ന സമരം തുടരുന്നു. ജന്തർ മന്തറിൽ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം നൽകിയിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.

ജന്തർ മന്തറിൽ നടക്കുന്നത് സമാധാനപരമായ സമരമാണെന്നും, ചില ഗുണ്ടകൾ ഡൽഹിയിലെ പലയിടത്തും ഒത്തുകൂടി ആക്രമണം നടത്താൻ പദ്ധതി ഇടുന്നുണ്ടെന്നും ഇവരുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഇതിനിടയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുകയാണ്. വിഷയത്തിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകാനാണ് സാധ്യത. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയും രാജ്യസഭയും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പരീക്ഷാവീഴ്ചയിലും പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളിലും പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ഇന്നും പാർലമെന്റിന് പുറത്തേക്ക് നീണ്ടേക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373832/neet-row-cjp-protest-jantar-mantar-dharmendra-pradhan-resignation)