---
title: "രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്ക്, തൂക്കിയെടുത്ത് നീക്കി അറസ്റ്റ്, മുതിർന്ന നേതാക്കളോട് പൊലീസിന്റെ ബലപ്രയോ​ഗം"
english_title: "Rahul Gandhi Injured During Congress Protest in Delhi, Priyanka Gandhi Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373813/delhi-congress-protest-rahul-gandhi-injured-priyanka-arrested"
published_at: "2026-07-21T20:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f8ff40b229_delhi-congress-protest-rahul-gandhi-injured-priyanka-arrested.jpg"
keywords: ["Rahul Gandhi", "Priyanka Gandhi", "Delhi Protest", "Congress Protest", "Delhi Police", "KC Venugopal", "Akhilesh Yadav"]
---

# രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്ക്, തൂക്കിയെടുത്ത് നീക്കി അറസ്റ്റ്, മുതിർന്ന നേതാക്കളോട് പൊലീസിന്റെ ബലപ്രയോ​ഗം

> **Lead Summary:** ദില്ലി: ദില്ലിയിലെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺ​​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

## Article Content

ദില്ലി: ദില്ലിയിലെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺ​​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുതിർന്ന കോൺ​ഗ്രസ് നേതാക്കളെയെല്ലാം തന്നെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷമാണ് നടന്നത്. അറസ്റ്റിനെ എതിർത്ത് നിലത്ത് കിടന്ന് പ്രതിഷേധിച്ച രാഹുൽ ​ഗാന്ധിയെ തൂക്കിയെടുത്താണ് ദില്ലി പൊലീസ് മാറ്റിയത്.

പ്രിയങ്ക ഗാന്ധിയെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നടത്തുന്ന സി ജെ പി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എം പിമാരെ വലിച്ചിഴയ്ച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അറസ്റ്റ് ചെയ്തു.

കോൺഗ്രസ് നടത്തുന്ന സിജെപി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് രാജ്യതലസ്ഥാനം ഇന്ന് അസാധാരണമായ സംഘർഷത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളെ മുഴുവൻ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിന്നത്.ജനാധിപത്യപരമായി നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

വിദ്യാർത്ഥികളുടെയും സാധാരണക്കാരുടെയും ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. അറസ്റ്റിലായവരെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373813/delhi-congress-protest-rahul-gandhi-injured-priyanka-arrested)