---
title: "രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും അറസ്റ്റിൽ, രാഹുലിനെ വലിച്ചിഴച്ച് നീക്കി പൊലീസ്; പൊലീസ് നടപടി  പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ "
english_title: "Delhi Police Arrests Rahul Gandhi, Priyanka Gandhi During Congress Protest at PM Residence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373802/rahul-gandhi-priyanka-arrested-delhi-police-congress-protest-pm-residence"
published_at: "2026-07-21T19:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f7a4875d20_rahul-gandhi-priyanka-arrested-delhi-police-congress-protest-pm-residence.jpg"
keywords: ["Rahul Gandhi Arrested", "Priyanka Gandhi", "Congress Protest", "Delhi Police", "PM Residence", "NEET Paper Leak", "CJPP Protest"]
---

# രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും അറസ്റ്റിൽ, രാഹുലിനെ വലിച്ചിഴച്ച് നീക്കി പൊലീസ്; പൊലീസ് നടപടി  പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ 

> **Lead Summary:** ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ ദില്ലി പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

## Article Content

ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ ദില്ലി പൊലീസ് കടുത്ത നടപടി സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലായിരുന്നു കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. കൈകൾ കൂട്ടിക്കെട്ടിയാണ് എംപിമാർ മുദ്രാവാക്യം മുഴക്കിയത്. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രാഹുൽ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും എത്തിയിരുന്നു.

> യുവാക്കളെ ക്രൂരമായി മർദിച്ചതിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. "സർക്കാർ രാജ്യത്തെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരും" എന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രതിഷേധിച്ച എംപിമാരെയെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ പ്രതിഷേധിച്ച് സ്ഥലത്ത് വൻ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും ഉണ്ടായി. അതേസമയം സിജെപിയുടെ സമരത്തിന് പിന്തുണയുമായി ഇടത് എംപിമാരും ജന്തർ മന്തറിൽ പ്രതിഷേധിച്ചു.

പരീക്ഷാ ക്രമക്കേടിലെ യുവരോഷമാണ് രാജ്യം കാണുന്നതെന്ന് ഇടത് എംപിമാർ പ്രതികരിച്ചു. നീറ്റ് വിഷയത്തിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.വിദ്യാർത്ഥി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ ദില്ലിയിലെ രാഷ്ട്രീയ ചൂട് കൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373802/rahul-gandhi-priyanka-arrested-delhi-police-congress-protest-pm-residence)