---
title: "കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു"
english_title: "Kuttiyadi Home Care Center Robbery: Thieves Steal Rs 48000, Police Probe CCTV"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373777/kuttiyadi-home-care-center-theft-48000-police-investigation"
published_at: "2026-07-21T16:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dedd04a388_delhi-robbery-armed-gang-ties-family-steals-9-lakh-and-gold.jpg"
keywords: ["Latest news", "Kozhikode News", "Kuttiyadi Theft", "Home Care Robbery", "Kerala Police", "CCTV Investigation"]
---

# കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു

> **Lead Summary:** കോഴിക്കോട് : കുറ്റ്യാടി - മരുതോങ്കര റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കവർച്ച. 'പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ' എന്ന സ്ഥാപനത്തിലാണ് പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷണസംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 48,000 രൂപ കവർന്നത്.

## Article Content

കോഴിക്കോട് : കുറ്റ്യാടി - മരുതോങ്കര റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കവർച്ച. 'പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ' എന്ന സ്ഥാപനത്തിലാണ് പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷണസംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 48,000 രൂപ കവർന്നത്.

ഇന്നലെ രാത്രി 11.45-നും ഇന്ന് രാവിലെ 7.00-നും ഇടയിലാണ് സംഭവം നടന്നത്. സ്ഥാപനത്തിന്റെ ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളന്മാർ അകത്തുകയറിയത്. തുടർന്ന് അലമാരയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

കൽപകഞ്ചേരി കുരുക സ്വദേശി കൂരിയാടൻ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373777/kuttiyadi-home-care-center-theft-48000-police-investigation)