---
title: "സോനം വാങ്ചുകിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റും; ഡൽഹി ഹൈക്കോടതി നിർണ്ണായക ഉത്തരവ്"
english_title: "Delhi HC Orders Sonam Wangchuk's Transfer to Medanta; CJP Protest Continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373767/sonam-wangchuk-medanta-transfer-delhi-hc-cjp-protest"
published_at: "2026-07-21T16:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4cda96388_sonam-wangchuk-medanta-transfer-delhi-hc-cjp-protest.jpg"
keywords: ["Sonam Wangchuk", "CJP Protest", "Delhi High Court", "Jantar Mantar", "Medanta Hospital", "Dharmendra Pradhan"]
---

# സോനം വാങ്ചുകിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റും; ഡൽഹി ഹൈക്കോടതി നിർണ്ണായക ഉത്തരവ്

> **Lead Summary:** ** **ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രി മാറ്റണമെന്ന വാങ്ചുകിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

## Article Content

** **ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രി മാറ്റണമെന്ന വാങ്ചുകിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ നിലവിലുള്ള മെഡിക്കൽ രേഖകൾ മേദാന്ത ആശുപത്രി അധികൃതർക്ക് കൈമാറാൻ സഫ്ദർജങ് ആശുപത്രിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 29 മുതൽ ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുകയായിരുന്നു സോനം വാങ്ചുക്.

തുടർച്ചയായി 21 ദിവസം നിരാഹാരം കിടന്ന അദ്ദേഹത്തെ അടിയന്തരമായി ബലംപ്രയോഗിച്ചാണ് പൊലീസ് ഡൽഹി സഫ്ദർ ജങ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സിജെപി വ്യക്തമാക്കി. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജന്തർ മന്തറിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് തയ്യറാണെങ്കിൽ കേന്ദ്രസർക്കാർ ജന്തർ മന്തറിലേക്ക് വരട്ടെയെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക പ്രതികരിച്ചു.

സമരത്തിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ കേസുകൾ എടുക്കുന്ന കാര്യം പരിഗണനയിലാണെന്നും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373767/sonam-wangchuk-medanta-transfer-delhi-hc-cjp-protest)