---
title: "'കള്ളൻ വിജയൻ' ലേഖന വിവാദത്തിൽ പണി പാളി! ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററെ മാറ്റി, ഓഫീസ് മുറി പൂട്ടി മാനേജ്മെന്റ്"
english_title: "Deshabhimani Takes Action Removes Weekend Edition Editor KR Ajayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373764/deshabhimani-action-kr-ajayan-removed-weekend-editor"
published_at: "2026-07-21T16:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4c25add7d_deshabhimani-action-kr-ajayan-removed-weekend-editor.jpg"
keywords: ["Deshabhimani", "KR Ajayan", "T Chandramohan", "Kerala Media", "Controversy"]
---

# 'കള്ളൻ വിജയൻ' ലേഖന വിവാദത്തിൽ പണി പാളി! ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററെ മാറ്റി, ഓഫീസ് മുറി പൂട്ടി മാനേജ്മെന്റ്

> **Lead Summary:** **തിരുവനന്തപുരം: **ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനവിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയനെ ചുമതലയിൽ നിന്ന് മാറ്റി. പകരം ടി. ചന്ദ്രമോഹൻ ചുമതലയേറ്റു.വാരാന്തപ്പതിപ്പ് ഞായറാഴ്ച സമയത്ത് വിതരണം ചെയ്യാൻ കഴിയാതിരുന്നതിലും 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ ലേഖനം തയ്യാറാക്കിയതിലുമാണ് മാനേജ്മെന്റ് കെ.ആർ. അജയനോട് വിശദീകരണം തേടിയത്.

## Article Content

**തിരുവനന്തപുരം: **ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനവിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയനെ ചുമതലയിൽ നിന്ന് മാറ്റി. പകരം ടി. ചന്ദ്രമോഹൻ ചുമതലയേറ്റു.വാരാന്തപ്പതിപ്പ് ഞായറാഴ്ച സമയത്ത് വിതരണം ചെയ്യാൻ കഴിയാതിരുന്നതിലും 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ ലേഖനം തയ്യാറാക്കിയതിലുമാണ് മാനേജ്മെന്റ് കെ.ആർ. അജയനോട് വിശദീകരണം തേടിയത്.

വിശദീകരണം നൽകിയതിന് പിന്നാലെ ഇന്ന് അജയന്റെ ഓഫീസ് മുറി പൂട്ടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് ഓഫീസ് പൂട്ടിയതെന്ന് ദേശാഭിമാനി മാനേജ്മെന്റ് അറിയിച്ചു. വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ പരിശോധിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് നടപടി.

ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് നാളെ ഓഫീസിൽ എത്തിയ ശേഷം അന്വേഷണ നടപടികൾ ഔദ്യോഗികമായി ആരംഭിക്കും.വിവാദമായ 'കള്ളൻ വിജയൻ' എന്ന ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിക്കാതെ ഒഴിവാക്കിയിരുന്നു. എന്നാൽ ലേഖനം തയ്യാറാക്കിയ ടി.സി. രാജേഷ് ഇത് പിന്നീട് ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തി.

ഇതാണ് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചത്.വാരാന്തപ്പതിപ്പിന്റെ സമയബന്ധിതമായ വിതരണം മുടങ്ങിയതിലും മാനേജ്മെന്റിന് അതൃപ്തിയുണ്ടായിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കവും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വീഴ്ചകളും ചേർത്താണ് എഡിറ്റർക്കെതിരെ നടപടി.ദേശാഭിമാനിയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇത്തരത്തിൽ പരസ്യമായ വിവാദം ഉണ്ടാകുന്നത് ഇതാദ്യമല്ല.

എന്നാൽ ഒരു പ്രമുഖ ലേഖനം ഒഴിവാക്കി അത് ഫേസ്ബുക്കിലൂടെ പുറത്തുവന്നത് പത്രത്തിന്റെ ആഭ്യന്തര നയങ്ങൾക്കും അച്ചടക്കത്തിനും എതിരാണെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ കെ.ആർ. അജയന്റെ ഭാവി ചുമതലകളെക്കുറിച്ച് തീരുമാനമുണ്ടാകൂ എന്നാണ് വിവരം. അതേസമയം പുതിയ ചുമതലയേറ്റ ടി. ചന്ദ്രമോഹൻ ഉടൻ തന്നെ വാരാന്തപ്പതിപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373764/deshabhimani-action-kr-ajayan-removed-weekend-editor)