---
title: "  'എല്ലും കപ്പയും' ഇനി കടയിൽ പോയി വാങ്ങേണ്ട; തട്ടുകട രുചിയുടെ ആ രഹസ്യം ഇതാ!"
english_title: "Ellum Kappayum Recipe: How to Make Tattukada Style Tapioca and Meat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373760/ellum-kappayum-recipe-tattukada-style-malayalam"
published_at: "2026-07-21T15:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4789c4fec_ellum-kappayum-recipe-tattukada-style-malayalam.jpg"
keywords: ["Ellum Kappayum", "Kappa Biriyani", "Kerala Food", "Tattukada Recipe", "Malayalam Recipe"]
---

#   'എല്ലും കപ്പയും' ഇനി കടയിൽ പോയി വാങ്ങേണ്ട; തട്ടുകട രുചിയുടെ ആ രഹസ്യം ഇതാ!

> **Lead Summary:** ** **മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് എല്ലും കപ്പയും. കപ്പ ബിരിയാണി എന്നും ചിലയിടങ്ങളിൽ അറിയപ്പെടുന്ന ഈ വിഭവം നല്ല ചൂടോടെ കഴിക്കാൻ പ്രത്യേക രുചിയാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിലും രുചിയിലും തട്ടുകട സ്റ്റൈലിൽ എല്ലും കപ്പയും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

** **മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് എല്ലും കപ്പയും. കപ്പ ബിരിയാണി എന്നും ചിലയിടങ്ങളിൽ അറിയപ്പെടുന്ന ഈ വിഭവം നല്ല ചൂടോടെ കഴിക്കാൻ പ്രത്യേക രുചിയാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിലും രുചിയിലും തട്ടുകട സ്റ്റൈലിൽ എല്ലും കപ്പയും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

കപ്പ (മരച്ചീനി)

പോത്തിറച്ചി (എല്ലോടു കൂടിയത്)

സവാള

ചിരകിയ തേങ്ങ:

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

പച്ചമുളക്

ചെറിയ ഉള്ളി

മഞ്ഞൾപ്പൊടി

മുളകുപൊടി

മല്ലിപ്പൊടി

ഗരം മസാല / മീറ്റ് മസാല

കുരുമുളകുപൊടി

കടുക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്

**തയ്യാറാക്കുന്ന വിധം:**

കഴുകി വൃത്തിയാക്കിയ പോത്തിറച്ചിയിലേക്ക് ആവശ്യത്തിന് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, പാകത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് നന്നായി തിരുമ്മി കുക്കറിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് 5-6 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.

ശേഷം കപ്പ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി, ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. വെന്തു വരുമ്പോൾ വെള്ളം പൂർണ്ണമായി ഊറ്റിക്കളഞ്ഞ് നന്നായി ഉടച്ചുവെക്കുക.  ചിരകിയ തേങ്ങയിലേക്ക് ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, അല്പം ജീരകം എന്നിവ ചേർത്ത് ഒന്നു ഒതുക്കി (ചതച്ച്) മാറ്റിവെക്കുക.

പിന്നീട് ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിച്ച്, അരിഞ്ഞു വെച്ച സവാള നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബിഫ് മസാലയോടും ചാറോടും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.

ചാറ് പകുതി വറ്റി വരുമ്പോൾ ഒതുക്കി വെച്ച തേങ്ങയും വേവിച്ച് ഉടച്ച കപ്പയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ചുവെച്ച് 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അവസാനം മുകളിൽ അല്പം കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചുറ്റിച്ചൊഴിച്ച് ഇളക്കി തീ അണയ്ക്കാം. നല്ല ചൂടോടെ കഴിക്കാൻ സവാദുള്ള എല്ലും കപ്പയും തയ്യാർ. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373760/ellum-kappayum-recipe-tattukada-style-malayalam)