---
title: "റസ്റ്റോറന്റ് രുചിയിൽ ക്രീമി ബട്ടർ ചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം; എളുപ്പവഴി ഇതാ!"
english_title: "Restaurant Style Butter Chicken Recipe at Home | Easy Creamy Chicken Gravy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373759/restaurant-style-butter-chicken-recipe-malayalam"
published_at: "2026-07-21T15:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f48fb23493_restaurant-style-butter-chicken-recipe-malayalam.jpg"
keywords: ["Butter Chicken Recipe", "Indian Recipes", "Chicken Gravy", "Easy Dinner Ideas", "North Indian Food"]
---

# റസ്റ്റോറന്റ് രുചിയിൽ ക്രീമി ബട്ടർ ചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം; എളുപ്പവഴി ഇതാ!

> **Lead Summary:** നാവിൽ കപ്പലോടിക്കും രുചിയിൽ, റസ്റ്റോറന്റ് സ്‌റ്റൈൽ 'ബട്ടർ ചിക്കൻ' ഇനി വീട്ടിലും വളരെ എളുപ്പത്തിൽ തയ്യാറാക്കാം! നാൻ, റൊട്ടി, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഈ ക്രീമി ചിക്കൻ ഗ്രേവിയുടെ റെസിപ്പി നോക്കിയാലോ?**

## Article Content

നാവിൽ കപ്പലോടിക്കും രുചിയിൽ, റസ്റ്റോറന്റ് സ്‌റ്റൈൽ 'ബട്ടർ ചിക്കൻ' ഇനി വീട്ടിലും വളരെ എളുപ്പത്തിൽ തയ്യാറാക്കാം! നാൻ, റൊട്ടി, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഈ ക്രീമി ചിക്കൻ ഗ്രേവിയുടെ റെസിപ്പി നോക്കിയാലോ?**

ആവശ്യമായ ചേരുവകൾ

1. ചിക്കൻ മാരിനേറ്റ് ചെയ്യാൻ:

*ചിക്കൻ (എല്ലില്ലാത്തത് / Boneless): 500 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)*

*തൈര്: 3 ടേബിൾ സ്പൂൺ*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*കാശ്മീരി മുളകുപൊടി: 1 ടേബിൾ സ്പൂൺ*

*ഗരം മസാല: ½ ടീസ്പൂൺ*

*നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

2. ഗ്രേവി തയ്യാറാക്കാൻ:

*ബട്ടർ (വെണ്ണ): 3-4 ടേബിൾ സ്പൂൺ*

*എണ്ണ: 1 ടേബിൾ സ്പൂൺ*

*സവാള: 2 എണ്ണം (പൊടിയായി അരിഞ്ഞത്)*

*തക്കാളി: 4 എണ്ണം (നന്നായി അരച്ചെടുത്തത് / Puree)*

*അണ്ടിപ്പരിപ്പ് (Cashews): 10-12 എണ്ണം (ചൂടുവെള്ളത്തിൽ കുതിർത്തത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ*

*കാശ്മീരി മുളകുപൊടി: 1 ടേബിൾ സ്പൂൺ*

*മല്ലിപ്പൊടി: 1 ടീസ്പൂൺ*

*ഗരം മസാല: ½ ടീസ്പൂൺ*

*കസൂരി മേത്തി (ഉലുവയില ഉണക്കിയത്): 1 ടീസ്പൂൺ (കൈയ്യിലിട്ട് തിരുമ്മിയത്)*

*ഫ്രഷ് ക്രീം (Fresh Cream): 3-4 ടേബിൾ സ്പൂൺ*

*പഞ്ചസാര: ½ ടീസ്പൂൺ (രുചി ബാലൻസ് ചെയ്യാൻ)*

*ഉപ്പ്: ആവശ്യത്തിന്*

തയ്യാറാക്കുന്ന വിധം**

കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, ഗരം മസാല, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് കുറഞ്ഞത് 30 മിനിറ്റ് എങ്കിലും മാറ്റിവെക്കുക.

ഒരു പാനിൽ 1 ടേബിൾ സ്പൂൺ ബട്ടറും എണ്ണയും ചൂടാക്കി, മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ചേർത്ത് ഇടത്തരം തീയിൽ രണ്ട് വശവും നന്നായി മൊരിഞ്ഞു വരുന്നതുവരെ (80% വേവാകുന്നത് വരെ) ഫ്രൈ ചെയ്തെടുക്കുക.

കുതിർത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു കടായിയിൽ 2 ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കുക.

ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക. സവാള മൃദുവായി വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് അരച്ചു വെച്ച തക്കാളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. എണ്ണ/ബട്ടർ തെളിഞ്ഞു വരുന്നതുവരെ (ഏകദേശം 5-7 മിനിറ്റ്) അടച്ചുവെച്ച് വേവിക്കുക.

ഇനി കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറുതീയിൽ ഇളക്കുക. മസാല മൂത്തു വരുമ്പോൾ അരച്ചു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് പേസ്റ്റ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം (ഏകദേശം ½ കപ്പ്) ഒഴിച്ച് നന്നായി തിളപ്പിക്കുക.

ഗ്രേവി തിളച്ചു വരുമ്പോൾ മുൻപ് വറുത്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർക്കുക. തീ കുറച്ചുവെച്ച് 8-10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ ഗ്രേവിയിൽ കിടന്ന് നന്നായി വെന്ത് മസാല പിടിക്കട്ടെ. ഇനി ഇതിലേക്ക് കസൂരി മേത്തി കൈയ്യിലിട്ട് തിരുമ്മി ചേർക്കുക. ഒപ്പം ഫ്രഷ് ക്രീമും, അര ടീസ്പൂൺ പഞ്ചസാരയും, മുകളിലായി ഒരു കഷ്ണം ബട്ടറും കൂടി ചേർത്ത് നന്നായി ഇളക്കി തീ അണയ്ക്കുക.

 നല്ല ക്രീമിയും രുചികരവുമായ ബട്ടർ ചിക്കൻ തയാർ! നാൻ (Naan), റൊട്ടി, പൊറോട്ട, അല്ലെങ്കിൽ ഫ്രൈഡ് റൈസ് എന്നിവയുടെ കൂടെ കഴിക്കാൻ ഇത് വളരെ ഉത്തമമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373759/restaurant-style-butter-chicken-recipe-malayalam)