---
title: "തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റു; പ്ലസ് വൺ പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥിനി"
english_title: "Stray Dog Attack In Kozhikode Karassery Student Injured On Way To Madrasa-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373756/kozikode-karassery-stray-dog-attack-student-injured-new"
published_at: "2026-07-21T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f5e578e243_kozikode-karassery-stray-dog-attack-student-injured.jpg"
keywords: ["Latest News", "Stray Dogs", "Kozhikode", "Student Safety"]
---

# തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റു; പ്ലസ് വൺ പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥിനി

> **Lead Summary:** കോഴിക്കോട്:**: [ **കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിക്കുകയുണ്ടായി. ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയയ്ക്ക് സാരമായി പരിക്കേറ്റു.

## Article Content

കോഴിക്കോട്:**: [ **കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിക്കുകയുണ്ടായി. ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയയ്ക്ക് സാരമായി പരിക്കേറ്റു.

രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന മൂന്ന് കുട്ടികളെയാണ് തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. നായ്ക്കളുടെ പിന്നാലെ കൂടിയുള്ള ഓട്ടത്തിനിടയിൽ വീണ് സിയയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. സമീപത്തുണ്ടായിരുന്ന ഒരു യുവാവ് പെട്ടെന്ന് ഇടപെട്ടത് കൊണ്ടാണ് കടിയേൽക്കാതെ വലിയൊരു ദുരന്തം ഒഴിവായത്.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയ സിയയ്ക്ക് വീട്ടിൽ വിശ്രമത്തിൽ കഴിയേണ്ടി വന്നതിനാൽ മദ്രസയിലെ പ്രധാനപ്പെട്ട പ്ലസ് വൺ പരീക്ഷ നഷ്ടമായിരിക്കുകയാണ്. പ്രദേശത്ത് കുട്ടികളും മുതിർന്നവരും അടക്കം ആർക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്തത്ര ഭയപ്പാടാണ് നിലവിലുള്ളത്.

മുൻപും നിരവധി പേർക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ശാശ്വത നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ രൂക്ഷമായി വിമർശിച്ചു. അടിയന്തരമായി തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373756/kozikode-karassery-stray-dog-attack-student-injured-new)