---
title: "മുഖത്തെ കറുത്ത പാടുകൾ കാരണം വിഷമിക്കുകയാണോ? ദാ വീട്ടിൽ തന്നെയുണ്ട് പരിഹാരം!"
english_title: "How to Remove Acne Scars and Dark Spots Naturally at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373754/home-remedies-for-acne-scars-dark-spots-malayalam"
published_at: "2026-07-21T15:31:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f43e1b760a_home-remedies-for-acne-scars-dark-spots-malayalam.jpg"
keywords: ["Skin Care Tips", "Acne Scars", "Dark Spots", "Home Remedies", "Beauty Tips Malayalam"]
---

# മുഖത്തെ കറുത്ത പാടുകൾ കാരണം വിഷമിക്കുകയാണോ? ദാ വീട്ടിൽ തന്നെയുണ്ട് പരിഹാരം!

> **Lead Summary:** ** **മുഖത്ത് ഒരൊറ്റ പാട് പോലും ഇല്ലാതെ സുന്ദരമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ മാറുന്ന ജീവിതശൈലിയും വെയിലും മലിനീകരണവുമെല്ലാം നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി ഇല്ലാതാക്കുന്നു. മുഖക്കുരു വന്നുപോയ ശേഷമുള്ള കറുത്ത കുത്തുകളും പാടുകളും മാറ്റി ചർമ്മത്തിന് പഴയ തിളക്കവും മൃദുത്വവും വീണ്ടെടുക്കാൻ അധികം പണം ചെലവാക്കാതെ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്.

## Article Content

** **മുഖത്ത് ഒരൊറ്റ പാട് പോലും ഇല്ലാതെ സുന്ദരമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ മാറുന്ന ജീവിതശൈലിയും വെയിലും മലിനീകരണവുമെല്ലാം നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി ഇല്ലാതാക്കുന്നു. മുഖക്കുരു വന്നുപോയ ശേഷമുള്ള കറുത്ത കുത്തുകളും പാടുകളും മാറ്റി ചർമ്മത്തിന് പഴയ തിളക്കവും മൃദുത്വവും വീണ്ടെടുക്കാൻ അധികം പണം ചെലവാക്കാതെ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്.

**കറ്റാർവാഴ**

മുഖത്തെ പാടുകൾ മാറ്റാൻ ഏറ്റവും ഫലപ്രദമാണിത്. ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ശുദ്ധമായ കറ്റാർവാഴ ജെൽ മുഖത്തെ പാടുകളിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.

**ചെറുനാരങ്ങാനീരും തേനും:**

അല്പം ചെറുനാരങ്ങാനീരിൽ തുല്യ അളവിൽ തേൻ ചേർത്ത് പാടുകളുള്ള ഭാഗത്ത് പുരട്ടി 10-15 മിനിറ്റിനു ശേഷം കഴുകാം (അതീവ സെൻസിറ്റീവ് ചർമ്മമുള്ളവർ ഇത് ഒഴിവാക്കുക).

**മഞ്ഞളും തൈരും:**

ഒരു സ്പൂൺ തൈരിൽ അല്പം കസ്തൂരി മഞ്ഞൾ ചേർത്ത് പായ്ക്കായി മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുന്നത് പാടുകൾ മങ്ങാനും നിറം വർദ്ധിക്കാനും സഹായിക്കും.

**തക്കാളി നീര്:**

തക്കാളി നീര് പാടുകളിൽ പുരട്ടുന്നത് ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാൻ നല്ലതാണ്.

 ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

**മുഖക്കുരു ഞെരടരുത്: **മുഖക്കുരു വരുമ്പോൾ അത് പൊട്ടിക്കുകയോ ഞെരടുകയോ ചെയ്യുന്നത് ആഴത്തിലുള്ള പാടുകൾ ഉണ്ടാക്കും.

**സൺസ്ക്രീൻ ഉപയോഗിക്കുക: **വെയിലടിക്കുന്നത് പാടുകൾ കൂടുതൽ കടുപ്പമുള്ളതാക്കും. അതിനാൽ പകൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും നല്ലൊരു സൺസ്ക്രീൻ ഉപയോഗിക്കുക.

**ധാരാളം വെള്ളം കുടിക്കുക: **ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി ചർമ്മത്തിന് തിളക്കം നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373754/home-remedies-for-acne-scars-dark-spots-malayalam)