---
title: "കപ്പ് നഷ്ടമായെങ്കിലും കുറ്റപ്പെടുത്തലല്ല, നെഞ്ചോടുചേർത്ത് അർജന്റീന; മെസിപ്പടയ്ക്ക് ബ്യൂണസ് ഐറിസിൽ രാജകീയ വരവേൽപ്പ്"
english_title: "Argentina Team Receives Heroic Welcome In Buenos Aires After World Cup Final Loss"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373746/argentina-team-receives-heroic-welcome-in-buenos-aires-after-world-cup-final-loss"
published_at: "2026-07-21T15:14:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3fe6da275_argentina-team-receives-heroic-welcome-in-buenos-aires-after-world-cup-final-loss.jpg"
keywords: ["Latest News", "Argentina Football Team", "Buenos Aires", "World Cup Final", "Lionel Messi", "Argentina Fans"]
---

# കപ്പ് നഷ്ടമായെങ്കിലും കുറ്റപ്പെടുത്തലല്ല, നെഞ്ചോടുചേർത്ത് അർജന്റീന; മെസിപ്പടയ്ക്ക് ബ്യൂണസ് ഐറിസിൽ രാജകീയ വരവേൽപ്പ്

> **Lead Summary:** **ബ്യൂണസ് ഐറിസ്: [ **ലോകകപ്പ് ഫൈനലിൽ പോരാടി തോറ്റെങ്കിലും അർജന്റൈൻ ഫുട്ബോൾ ടീമിനെ ആവേശക്കടലോടെ നെഞ്ചിലേറ്റി ജന്മനാട്. ന്യൂജേഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ സ്‌പെയ്‌നോട് അധികസമയത്ത് അടിയറവ് പറഞ്ഞാണ് മടക്കമെങ്കിലും, റണ്ണേഴ്‌സ് അപ്പ് ട്രോഫിയുമായെത്തിയ ടീമിന് ബ്യൂണസ് ഐറിസിലെ എസെയ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരാണ് പ്രൗഢഗംഭീര സ്വീകരണം നൽകിയത്.

## Article Content

**ബ്യൂണസ് ഐറിസ്: [ **ലോകകപ്പ് ഫൈനലിൽ പോരാടി തോറ്റെങ്കിലും അർജന്റൈൻ ഫുട്ബോൾ ടീമിനെ ആവേശക്കടലോടെ നെഞ്ചിലേറ്റി ജന്മനാട്. ന്യൂജേഴ്‌സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ സ്‌പെയ്‌നോട് അധികസമയത്ത് അടിയറവ് പറഞ്ഞാണ് മടക്കമെങ്കിലും, റണ്ണേഴ്‌സ് അപ്പ് ട്രോഫിയുമായെത്തിയ ടീമിന് ബ്യൂണസ് ഐറിസിലെ എസെയ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരാണ് പ്രൗഢഗംഭീര സ്വീകരണം നൽകിയത്.

ക്ലബ്ബ് തിരക്കുകൾ കാരണം ലിയോണൽ മെസി ഒപ്പമുണ്ടായിരുന്നില്ലെങ്കിലും പരിശീലകരും മറ്റ് കളിക്കാരുമുൾപ്പെടുന്ന സംഘം പുലർച്ചെയാണ് എസെയ്‌സയിൽ വിമാനമിറങ്ങിയത്. കടുത്ത തണുപ്പിനെ അവഗണിച്ച് പടക്കങ്ങളും ഫ്ലെയറുകളും കത്തിച്ചും ഡ്രംസ് അടിച്ചും ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളെ വരവേറ്റു.

വിമാനത്താവളത്തിൽ നിന്നും പരിശീലന ക്യാമ്പിലേക്കുള്ള 10 മിനിറ്റ് യാത്ര, ആരാധകരുടെ തിരക്കുമൂലം മണിക്കൂറുകൾ നീണ്ട വലിയൊരു ഘോഷയാത്രയായി മാറി. തുടക്കത്തിൽ തോൽവിയുടെ നിരാശയിലായിരുന്ന കളിക്കാരുടെ മുഖത്ത്, മണിക്കൂറുകളോളം കാത്തുനിന്ന ആരാധകരുടെ സ്നേഹപ്രവാഹം കണ്ടതോടെ ആശ്വാസവും വികാരനിർഭരമായ പുഞ്ചിരിയും തെളിഞ്ഞു.

എമിലിയാനോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെണ്ടി, ലിയാൻഡ്രോ പരഡെസ്, അലക്‌സിസ് മാക് അലിസ്റ്റർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സംഘത്തിലുണ്ടായിരുന്നു. തോറ്റെങ്കിലും കളിക്കാർ നൽകിയ പോരാട്ടവീര്യത്തെയും അർജന്റീനയുടെ ഫുട്ബോൾ സംസ്‌കാരത്തെയും ആഘോഷമാക്കുന്നതായിരുന്നു ബ്യൂണസ് ഐറിസിലെ കാഴ്ചകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373746/argentina-team-receives-heroic-welcome-in-buenos-aires-after-world-cup-final-loss)