---
title: "രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍"
english_title: "Covid Cases Rise In Maharashtra And Andhra Pradesh Health Ministry Issues Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373733/covid-cases-maharashtra-andhra-pradesh-health-ministry-alert"
published_at: "2026-07-21T14:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3a9f57efa_covid-cases-maharashtra-andhra-pradesh-health-ministry-alert.jpg"
keywords: ["Covid", "Omicron RF5", "Maharashtra", "Andhra Pradesh", "Health"]
---

# രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

> **Lead Summary:** **ന്യൂഡൽഹി: **ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

## Article Content

**ന്യൂഡൽഹി: **ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ വർഷം ഇതുവരെ മഹാരാഷ്ട്രയിൽ 48 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് പേരാണ് അവിടെ മരിച്ചത്.രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ ഒമിക്രോൺ RF 5 വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഡെൽറ്റയും ഒമിക്രോണും സൃഷ്ടിച്ച ഭീകരമായ കോവിഡ് തരംഗങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി നടന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഫലമായി 2022 മാർച്ചോടെ ഇന്ത്യയിൽ കേസുകൾ ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മഹാമാരി ആരംഭിച്ചത് മുതൽ ഇതുവരെ ഇന്ത്യയിൽ 5 ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജനിതക വ്യതിയാനം വഴിയാണ് കോവിഡ്-19 വൈറസ് ഒമിക്രോൺ വകഭേദമായി പരിണമിച്ചത്. RF 5 ഈ വംശത്തിലെ ഒരു ഉപവകഭേദമാണ്. തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് ഈ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. മറ്റ് ഒമിക്രോൺ വകഭേദങ്ങളെ അപേക്ഷിച്ച് RF 5 അപകടകാരിയല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ കഴുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ തുടരാൻ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373733/covid-cases-maharashtra-andhra-pradesh-health-ministry-alert)