---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാഗർകോവിൽ ബസ്സിൽ ആറുപവന്റെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ"
english_title: "Two Women Arrested in Nagercoil for Stealing 6 Sovereign Gold Chain in Bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373718/nagercoil-bus-gold-chain-theft-two-women-arrested"
published_at: "2026-07-21T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3224ebdf1_nagercoil-bus-gold-chain-theft-two-women-arrested.jpg"
keywords: ["Latest news", "Gold Chain Theft", "Bus Theft", "Kanyakumari Police", "Crime"]
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാഗർകോവിൽ ബസ്സിൽ ആറുപവന്റെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

> **Lead Summary:** കന്യാകുമാരി : **[** നാഗർകോവിൽ കന്യാകുമാരി ജില്ലയിൽ ബസ് യാത്രക്കിടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കൊടിക്കാൽ പാളയം സ്വദേശിനികളായ ഈശ്വരി , ലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.

## Article Content

കന്യാകുമാരി : **[** നാഗർകോവിൽ കന്യാകുമാരി ജില്ലയിൽ ബസ് യാത്രക്കിടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കൊടിക്കാൽ പാളയം സ്വദേശിനികളായ ഈശ്വരി , ലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.

തിരുവിതാംകോട് വടലിവിളൈ സ്വദേശി മേരി അഞ്ജലിയുടെ (66) ആറ് പവൻ സ്വർണമാലയാണ് കവർന്നത്. തക്കല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാർഥിപന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373718/nagercoil-bus-gold-chain-theft-two-women-arrested)