---
title: "വർക്ക് വിസ റദ്ദാക്കും, ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കും! ഫോക്ക്‌ലാൻഡ് ബാനർ വിഷയത്തിൽ അർജന്റീനിയൻ താരങ്ങൾക്ക് പണി വരുന്നു"
english_title: "UK May Revoke Visas of Martinez, Romero, Fernandez Over Falklands Banner Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373710/uk-visa-falklands-banner-martinez-romero-fernandez-controversy"
published_at: "2026-07-21T13:50:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f2bd100319_uk-visa-falklands-banner-martinez-romero-fernandez-controversy.jpg"
keywords: ["Falklands Controversy", "Premier League", "Argentina Players", "Lisandro Martinez", "UK Visa"]
---

# വർക്ക് വിസ റദ്ദാക്കും, ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കും! ഫോക്ക്‌ലാൻഡ് ബാനർ വിഷയത്തിൽ അർജന്റീനിയൻ താരങ്ങൾക്ക് പണി വരുന്നു

> **Lead Summary:** ** **ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിന് പിന്നാലെ ഫോക്ലാന്റ് (ഫാക്ക്‌ലാൻഡ്) ദ്വീപ് ബാനർ ഉയർത്തി ആഘോഷിച്ച സംഭവം പുതിയ വിവാദങ്ങളിലേക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന അർജന്റീനിയൻ പ്രമുഖ താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ ( വർക്ക് വിസ റദ്ദാക്കപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

## Article Content

** **ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിന് പിന്നാലെ ഫോക്ലാന്റ് (ഫാക്ക്‌ലാൻഡ്) ദ്വീപ് ബാനർ ഉയർത്തി ആഘോഷിച്ച സംഭവം പുതിയ വിവാദങ്ങളിലേക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന അർജന്റീനിയൻ പ്രമുഖ താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ ( വർക്ക് വിസ റദ്ദാക്കപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

മത്സരശേഷം അർജന്റീന താരങ്ങൾ 'Las Malvinas son Argentinas' (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന വിവാദ ബാനർ പ്രദർശിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സ്പോർട്സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തിയ കളിക്കാരുടെ നടപടിക്കെതിരെ യുകെയിൽ വലിയ ജനരോഷമാണ് ഉയർന്നിട്ടുള്ളത്.

മുൻ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ സഹായിയായിരുന്ന നൈൽ ഗാർഡിനർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ, ഇതിൽ പങ്കെടുത്ത അർജന്റീനിയൻ താരങ്ങളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ നിന്ന് വിലക്കണമെന്നും അവരുടെ യുകെ വർക്ക് വിസ റദ്ദാക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

കളിക്കളത്തിലെ രാഷ്ട്രീയ പ്രകടനത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ നിലവിൽ അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഔദ്യോഗിക വിലക്കുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഥവാ ഫിഫയുടെ ഭാഗത്തുനിന്ന് വിലക്കുകൾ ഉണ്ടായില്ലെങ്കിൽ പോലും, യുകെ സർക്കാർ വിസ റദ്ദാക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, ചെൽസി തുടങ്ങിയ ക്ലബ്ബുകൾക്കായി 2026-27 പ്രീമിയർ ലീഗ് സീസണിൽ കളിക്കാൻ ഈ അർജന്റീനിയൻ താരങ്ങൾക്ക് സാധിക്കാതെ വരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373710/uk-visa-falklands-banner-martinez-romero-fernandez-controversy)