---
title: "മൈസൂരുവിൽ വഴി ചോദിക്കാനെന്ന വ്യാജേന കാറിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ"
english_title: "3 Arrested in Mysuru for Gang Rape of West Bengal Woman at Bus Stand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373690/mysuru-gang-rape-west-bengal-woman-three-arrested-t-narasipura"
published_at: "2026-07-21T12:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f9e9ce14e2_Woman_Drugged_and_Assaulted.jpg"
keywords: ["Latest news", "Mysuru News", "Gang Rape", "Karnataka Police", "Crime"]
---

# മൈസൂരുവിൽ വഴി ചോദിക്കാനെന്ന വ്യാജേന കാറിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ

> **Lead Summary:** മൈസൂരു: **[**മൈസൂരു ടി. നരസിപുരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടി. നരസിപുര സ്വദേശികളായ കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്.

## Article Content

മൈസൂരു: **[**മൈസൂരു ടി. നരസിപുരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടി. നരസിപുര സ്വദേശികളായ കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി 9.45-ഓടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത ശേഷം ടി. നരസിപുര ബസ് സ്റ്റാൻഡിൽ എത്തിയ മുപ്പതുകാരിയായ യുവതിയെ കാറിലെത്തിയ സംഘം വഴി ചോദിക്കാനെന്ന വ്യാജേന സമീപിക്കുകയായിരുന്നു. കന്നഡ അറിയില്ലെന്ന് പറഞ്ഞ യുവതിയെ പ്രതികൾ ബലമായി കാറിൽ വലിച്ചുകയറ്റി ലോഡ്ജിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു.

യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഘം കൈവശമുണ്ടായിരുന്ന 5,000 രൂപയും കവർന്നു. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ, തുക താമസസ്ഥലത്തുണ്ടെന്നും അവിടെ എത്തിച്ചാൽ തരാമെന്നും യുവതി ബുദ്ധിപൂർവ്വം പറയുകയായിരുന്നു. ഇത് വിശ്വസിച്ച് പ്രതികൾ യുവതിയെ താമസസ്ഥലത്ത് എത്തിച്ച ഉടൻ, യുവതി ഓടി വീട്ടുടമയുടെ ഫ്ലാറ്റിൽ കയറി രക്ഷപെടുകയും വിവരം അറിയിക്കുകയുമായിരുന്നു.

വീട്ടുടമ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരയായ യുവതിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ടി. നരസിപുരയിലെ ഒരു ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരിയാണ് ആക്രമണത്തിനിരയായ യുവതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373690/mysuru-gang-rape-west-bengal-woman-three-arrested-t-narasipura)