---
title: "സ്വന്തം കൗൺസിലർമാർ വഞ്ചിച്ചു..!  ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി, പാലായിൽ യുഡിഎഫിന് ഭരണം നഷ്ടമായി"
english_title: "UDF Loses Power in Pala Municipality as No-Confidence Motion Passes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373689/pala-municipality-udf-loses-power-no-confidence-motion-passes-new"
published_at: "2026-07-21T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f1a2543e9a_pala-municipality-udf-loses-power-no-confidence-motion-passes.jpg"
keywords: ["Pala Municipality", "UDF", "Kerala Politics", "No Confidence Motion", "Kottayam News"]
---

# സ്വന്തം കൗൺസിലർമാർ വഞ്ചിച്ചു..!  ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി, പാലായിൽ യുഡിഎഫിന് ഭരണം നഷ്ടമായി

> **Lead Summary:** **കോട്ടയം: **പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. സ്വന്തം മുന്നണിയിലെ അഞ്ച് യുഡിഎഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതാണ് യുഡിഎഫിന് തിരിച്ചടിയായത്.

## Article Content

**കോട്ടയം: **പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. സ്വന്തം മുന്നണിയിലെ അഞ്ച് യുഡിഎഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതാണ് യുഡിഎഫിന് തിരിച്ചടിയായത്.

അവിശ്വാസ പ്രമേയ വിധിയെ പൂർണ്ണ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന് ദിയ ബിനു പ്രതികരിച്ചു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

> "എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒന്നുമുണ്ടായിരുന്നില്ല. വസ്തുതാപരമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ എതിർത്തവർക്ക് സാധിച്ചിട്ടില്ല. പദവികൾ വരും പോകും, സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ശാശ്വതം," ദിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ച ബിനു പുളിക്കകണ്ടവും മകൾ ദിയാ ബിനുവും സഹോദരൻ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. തുടർന്നാണ് ആദ്യ ടേമിൽ ചെയർപേഴ്‌സൺ സ്ഥാനം ദിയയ്ക്ക് ലഭിച്ചത്. അവിശ്വാസം പാസായ പശ്ചാത്തലത്തിൽ പുതിയ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കുന്നതിനുള്ള തുടർ നടപടികൾ ഉടൻ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373689/pala-municipality-udf-loses-power-no-confidence-motion-passes-new)