---
title: "പത്തനംതിട്ട റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു"
english_title: "3 Year Old Girl Dies Of Electric Shock In Ranni Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373673/pathanamthitta-ranni-3-year-old-girl-electric-shock-death"
published_at: "2026-07-21T11:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f119038fc7_pathanamthitta-ranni-3-year-old-girl-electric-shock-death.jpg"
keywords: ["Ranni", "Electric Shock Death", "Child Death", "Pathanamthitta"]
---

# പത്തനംതിട്ട റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **പത്തനംതിട്ട : പ**ത്തനംതിട്ട റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയി സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. വീട്ടിൽ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**പത്തനംതിട്ട : പ**ത്തനംതിട്ട റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയി സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. വീട്ടിൽ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കുട്ടികൾക്ക് എത്തിപ്പെടാത്ത രീതിയിൽ സുരക്ഷിതമാക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ പ്ലഗുകൾ, സ്വിച്ചുകൾ, വയറുകൾ എന്നിവയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373673/pathanamthitta-ranni-3-year-old-girl-electric-shock-death)