---
title: "കറുപ്പ് നിറം ഇനി പ്രതീക്ഷിക്കേണ്ട.. കനം കൂടും...! ഐഫോൺ 18 പ്രോ മോഡലുകളിൽ ആപ്പിൾ വരുത്തുന്ന സർപ്രൈസ് മാറ്റം ഇതാണ്!"
english_title: "iPhone 18 Pro To Be Thicker, Black Variant May Be Dropped: Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373666/iphone-18-pro-thicker-battery-camera-black-variant-removed-new"
published_at: "2026-07-21T11:31:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f0b9857a1d_iphone-18-pro-thicker-battery-camera-black-variant-removed-.jpg"
keywords: ["iPhone 18 Pro", "iPhone 18 Pro Max", "Apple iPhone", "iPhone Leak", "Tech News"]
---

# കറുപ്പ് നിറം ഇനി പ്രതീക്ഷിക്കേണ്ട.. കനം കൂടും...! ഐഫോൺ 18 പ്രോ മോഡലുകളിൽ ആപ്പിൾ വരുത്തുന്ന സർപ്രൈസ് മാറ്റം ഇതാണ്!

> **Lead Summary:** **ന്യൂയോര്‍ക്ക്: **സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ 'ഐഫോൺ 18 പ്രോ' സീരീസിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കനമുള്ള ഫോണുകളായിരിക്കും പുതിയ ഐഫോൺ 18 പ്രോ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

## Article Content

**ന്യൂയോര്‍ക്ക്: **സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ 'ഐഫോൺ 18 പ്രോ' സീരീസിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കനമുള്ള ഫോണുകളായിരിക്കും പുതിയ ഐഫോൺ 18 പ്രോ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനു പുറമെ, മുൻവർഷത്തെപ്പോലെ ഇത്തവണയും ആകർഷകമായ കറുപ്പ് കളർ വേരിയന്റ് ആപ്പിൾ അവതരിപ്പിച്ചേക്കില്ലെന്ന സൂചനകളുമുണ്ട്. വലിയ ബാറ്ററി ലൈഫും മെച്ചപ്പെടുത്തിയ ക്യാമറ പെർഫോമൻസുമായിരിക്കും പുതിയ സീരീസിന്റെ പ്രധാന സവിശേഷതകൾ.

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾക്ക് നിലവിലെ 17 പ്രോ സീരീസിനേക്കാൾ ഏകദേശം 2 മില്ലീമീറ്ററോളം കൂടുതൽ കനമുണ്ടാകുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിലെ പ്രമുഖ ടിപ്‌സ്റ്ററായ 'ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ' വെളിപ്പെടുത്തുന്നത്.

ഇത് ശരിയാണെങ്കിൽ ഫോണിന്റെ ആകെ കനം 10.75 മി.മീറ്ററായി ഉയരും. എന്നാൽ, സാങ്കേതിക മാധ്യമമായ 'മാക്‌വേൾഡ്' ഇതിൽ നിന്നും വ്യത്യസ്തമായ വിവരങ്ങളാണ് പങ്കുവെക്കുന്നത്. ഫോണിന്റെ പ്രധാന ബോഡിയുടെ തിക്നെസ്സ് നിലവിലെ 8.75 മില്ലീമീറ്ററിൽ തന്നെ നിലനിർത്തിക്കൊണ്ട്, പിൻവശത്തെ ക്യാമറ ബമ്പ്  മാത്രമായിരിക്കും ആപ്പിൾ വലുതാക്കുകയെന്നാണ് മാക്‌വേൾഡ് റിപ്പോർട്ട് ചെയ്യുന്നത്. വരാനിരിക്കുന്ന ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ മാത്രമേ അന്തിമ ഡിസൈനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവരികയുള്ളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373666/iphone-18-pro-thicker-battery-camera-black-variant-removed-new)