---
title: "തുടങ്ങിയത്  മൊളീന, സ്പെയിൻ-അർജന്റീന താരങ്ങളുടെ കൂട്ടയടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് "
english_title: "World Cup Final Brawl: Paredes Red Card as FIFA Launches Investigation After Spain vs Argentina Clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373664/world-cup-final-brawl-spain-argentina-paredes-red-card-fifa-probe"
published_at: "2026-07-21T11:23:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f0a43a7e3b_world-cup-final-brawl-spain-argentina-paredes-red-card-fifa-probe.jpg"
keywords: ["World Cup Final", "Spain vs Argentina", "Football Brawl", "Paredes Red Card", "FIFA Investigation"]
---

# തുടങ്ങിയത്  മൊളീന, സ്പെയിൻ-അർജന്റീന താരങ്ങളുടെ കൂട്ടയടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് 

> **Lead Summary:** ന്യൂയോർക്ക്: ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ സ്പാനിഷ്-അർജന്റൈൻ താരങ്ങൾ തമ്മിലുണ്ടായ കൂട്ടയടിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ സ്പാനിഷ് താരങ്ങളുടെ ആഘോഷത്തിനിടയിലാണ് സംഘർഷം ഉടലെടുത്തത്.

## Article Content

ന്യൂയോർക്ക്: ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ സ്പാനിഷ്-അർജന്റൈൻ താരങ്ങൾ തമ്മിലുണ്ടായ കൂട്ടയടിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ സ്പാനിഷ് താരങ്ങളുടെ ആഘോഷത്തിനിടയിലാണ് സംഘർഷം ഉടലെടുത്തത്.

അർജന്റീനയുടെ റൈറ്റ് ബാക്ക് നഹുവൽ മൊളീന, സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ മർദ്ദിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇത് ചോദ്യം ചെയ്യാനെത്തിയ റോഡ്രിയുമായി മൊളീന കോർക്കുകയായിരുന്നു.

ഇരുവരെയും പിടിച്ചുമാറ്റാനെത്തിയ സ്പാനിഷ് താരം എറിക് ഗാർസ്യ, ഗാവി എന്നിവരെ അർജന്റീനയുടെ പരേഡെസ് മർദ്ദിച്ചതോടെ രംഗം വൻ അടിപിടിയിലേക്ക് വഴിമാറി. തുടർന്ന് ഇരു ടീമിലെയും മറ്റു താരങ്ങളും അർജന്റീന കോച്ച് ലയണൽ സ്കലോണിയും ചേർന്നാണ് കളിക്കാരെ പിടിച്ചുമാറ്റിയത്. സംഭവത്തിന് പിന്നാലെ പരേഡെസിന് റെഡ് കാർഡ് ലഭിച്ചു.

സംഭവത്തിൽ ഫിഫ അച്ചടക്കസമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർജന്റീന താരങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ നേരിടേണ്ടി വന്നേക്കും. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്.

[https://x.com/Lewismac101/status/2078966429332774990?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2078966429332774990%7Ctwgr%5E6e03dac66bba91ce2726bbd8c25448d39e6be18f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Ffootball%2Ffifa-investigation-argentina-spain-world-cup-final-brawl-xn1gvpjw](https://x.com/Lewismac101/status/2078966429332774990?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2078966429332774990%7Ctwgr%5E6e03dac66bba91ce2726bbd8c25448d39e6be18f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Ffootball%2Ffifa-investigation-argentina-spain-world-cup-final-brawl-xn1gvpjw)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373664/world-cup-final-brawl-spain-argentina-paredes-red-card-fifa-probe)