---
title: "'എന്നെ കള്ളക്കേസിൽ കുടുക്കി'...: ഹൈക്കോടതിക്ക്  മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു"
english_title: "Couple Attempts Suicide Outside Kerala High Court Over False Case Allegation in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373654/couple-suicide-attempt-kerala-high-court-kochi-false-case-allegation-"
published_at: "2026-07-21T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f02fb42727_suicide.jpg"
keywords: ["Kerala High Court", "Kochi News", "Suicide Attempt", "Kochi Ambulance Incident"]
---

# 'എന്നെ കള്ളക്കേസിൽ കുടുക്കി'...: ഹൈക്കോടതിക്ക്  മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

> **Lead Summary:** **കൊച്ചി: **ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ സഞ്ചരിച്ച ആംബുലൻസ് ഹൈക്കോടതിക്ക് മുന്നിൽ നിർത്തിയിട്ട ശേഷമായിരുന്നു സംഭവം.

## Article Content

**കൊച്ചി: **ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ സഞ്ചരിച്ച ആംബുലൻസ് ഹൈക്കോടതിക്ക് മുന്നിൽ നിർത്തിയിട്ട ശേഷമായിരുന്നു സംഭവം.

ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. മുൻ പെൺസുഹൃത്തിന്റെ പരാതിയിൽ വിനുവിനെതിരെ ആലുവ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇത് കള്ളക്കേസാണെന്നും തന്നെ മനഃപൂർവ്വം കുടുക്കാൻ ശ്രമിച്ചതാണെന്നുമാണ് വിനുവിന്റെ ആരോപണം.

കേസ് പരിഗണിച്ച ജഡ്ജിക്കും കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെ പരാതികളും ആരോപണങ്ങളും ഉന്നയിക്കുന്ന കുറിപ്പ് എഴുതിവെച്ച ശേഷമാണ് ദമ്പതികൾ വിഷം കഴിച്ചത്. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373654/couple-suicide-attempt-kerala-high-court-kochi-false-case-allegation-)