---
title: "വിവാഹവാഗ്ദാനം നൽകി പീഡനം; ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവ്"
english_title: "Calcutta High Court Orders Arrest of Cricketer Abhishek Porel in Rape and Assault Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373627/calcutta-high-court-orders-arrest-abhishek-porel-rape-case"
published_at: "2026-07-21T09:17:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5eee5869661_calcutta-high-court-orders-arrest-abhishek-porel-rape-case.jpg"
keywords: ["Latest news", "Abhishek Porel", "Delhi Capitals", "Calcutta High Court", "Arrest Order", "IPL News"]
---

# വിവാഹവാഗ്ദാനം നൽകി പീഡനം; ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവ്

> **Lead Summary:** കൊൽക്കത്ത: മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം നൽകി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, മർദ്ദിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. അഭിഷേക് പോറലിനൊപ്പം കേസിലെ മറ്റൊരു പ്രതിയെയും ഉടൻ അറസ്റ്റ് ചെയ്യാനാണ് കോടതി പോലീസ് ഉത്തരവിട്ടിരിക്കുന്നത്.

## Article Content

കൊൽക്കത്ത: മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം നൽകി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, മർദ്ദിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. അഭിഷേക് പോറലിനൊപ്പം കേസിലെ മറ്റൊരു പ്രതിയെയും ഉടൻ അറസ്റ്റ് ചെയ്യാനാണ് കോടതി പോലീസ് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഹൂഗ്ലി ജില്ലയിലെ മോഗ്ര പോലീസ് സ്റ്റേഷനിലാണ് യുവതിയും അമ്മയും പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നും, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് താരം തന്നിൽ നിന്ന് അകലാൻ തുടങ്ങുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നിലവിൽ ബെംഗളൂരുവിലുള്ള അഭിഷേക് പോറൽ പ്രതികരിച്ചു. ഞാൻ ഇപ്പോൾ നന്നായി കളിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള വാർത്തകൾ വരുന്നത്. വിഷയത്തിൽ പോലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും 23-കാരനായ പോറൽ വ്യക്തമാക്കി.

ഇന്ത്യ എ ടീമിനായി യുകെയിലും ഓസ്ട്രേലിയയിലും പര്യടനം നടത്തിയിട്ടുള്ള പോറൽ, 2023 മുതൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളിക്കുന്നത്. ബംഗാൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373627/calcutta-high-court-orders-arrest-abhishek-porel-rape-case)