---
title: "ദില്ലിയിൽ സിജെപി സമര സംഘർഷം; 70 പേർ കസ്റ്റഡിയിൽ, 118 പൊലീസുകാർക്ക് പരിക്ക്"
english_title: "Delhi CJP Protest Clash 70 Detained 118 Policemen Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373607/delhi-cjp-protest-clash-70-detained-118-policemen-injured"
published_at: "2026-07-21T06:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ec23b3dce6_delhi-cjp-protest-clash-70-detained-118-policemen-injured.jpg"
keywords: ["Delhi Protest", "CJP", "Jantar Mantar", "Police Clash", "India News"]
---

# ദില്ലിയിൽ സിജെപി സമര സംഘർഷം; 70 പേർ കസ്റ്റഡിയിൽ, 118 പൊലീസുകാർക്ക് പരിക്ക്

> **Lead Summary:** **ദില്ലി: **സിജെപി സമരത്തിനിടെ ദില്ലിയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു.

## Article Content

**ദില്ലി: **സിജെപി സമരത്തിനിടെ ദില്ലിയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു.

സംഘർഷത്തിൽ 5 ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്പെഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടുന്നു. സമരക്കാർ 20 വാഹനങ്ങൾ നശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ദില്ലി പൊലീസിന്റെ ഉന്നതല യോഗം ചേർന്നു.

എന്നാൽ സമരക്കാർ വീണ്ടും ജന്തർമന്ദറിൽ തമ്പടിക്കുകയും സമരം തുടരുകയാണെന്നും അറിയിച്ചു. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും ഇത് സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും സിജെപി നേതൃത്വം പറഞ്ഞു.സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു.

സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം നടത്തിയ വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. സമരപ്പന്തലിലെ ഷീറ്റുകളും മറ്റ് സൗകര്യങ്ങളും പൂർണമായും പൊളിച്ചുനീക്കി. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടായി. സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പാർലമെന്റ് മന്ദിരത്തിനടുത്ത് വെച്ചും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നഗരത്തിൽ സമരം ശക്തമായതോടെ തലസ്ഥാനത്ത് പൊലീസ് നിരീക്ഷണം കർശനമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373607/delhi-cjp-protest-clash-70-detained-118-policemen-injured)