---
title: "'എന്റെ മകളെ കൊന്നത് അവനാണ്'....ഞെട്ടിക്കുന്ന കൊലപാതകം ! സ്കൂളിലേയ്ക്ക് പോയ 12-ാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി"
english_title: "Class 12 Student Sonam Kumari Shot Dead in Bihar's Samastipur on Way to School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373593/bihar-samastipur-sonam-kumari-class12-student-shot-dead"
published_at: "2026-07-20T22:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e4d518aa41_bihar-samastipur-sonam-kumari-class12-student-shot-dead.jpg"
keywords: ["Samastipur", "Sonam Kumari", "Class 12 Student Murder", "School Shooting", "Crime News India", "Bihar Police"]
---

# 'എന്റെ മകളെ കൊന്നത് അവനാണ്'....ഞെട്ടിക്കുന്ന കൊലപാതകം ! സ്കൂളിലേയ്ക്ക് പോയ 12-ാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി

> **Lead Summary:** സമസ്തിപുർ: സ്കൂളിലേക്ക് പോകുകയായിരുന്ന 12-ാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലെ കൈജിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

## Article Content

സമസ്തിപുർ: സ്കൂളിലേക്ക് പോകുകയായിരുന്ന 12-ാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലെ കൈജിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

പൂസ റോഡിലെ കസ്തൂർബാ വിദ്യാലയത്തിലെ വിദ്യാർഥിനിയായ സോനം കുമാരിയാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച രാവിലെ സാധാരണ പോലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം സോനത്തെ തടഞ്ഞ് നിർത്തി വെടിയുതിർക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് പൊലീസ് നാല് വെടിയുണ്ടകൾ കണ്ടെടുത്തു. ഉമേഷ് താക്കൂറിന്റെ മകളാണ് സോനം കുമാരി. കൊലപാതകത്തിന് തൊട്ടുമുമ്പ് സോനത്തിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സമസ്തിപൂർ പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഒരു യുവാവിനെതിരെയാണ് കുടുംബം പ്രധാന ആരോപണം ഉന്നയിച്ചത്.

> മകളുടെ പിന്നാലെ ഈ യുവാവ് സ്ഥിരമായി നടക്കുന്നുണ്ടായിരുന്നുവെന്ന് സോനത്തിന്റെ മാതാവ് സംഗീതാ ദേവി പറഞ്ഞു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് ഈ യുവാവ് മകളോട് വിവാഹഭ്യർത്ഥന നടത്തിയിരുന്നു. അത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും സംഗീതാ ദേവി ആരോപിച്ചു. "എന്റെ മകളെ കൊന്നത് അവനാണ്.

> പൊലീസ് അവനെ ഉടൻ പിടികൂടണം" എന്ന് അവർ ആവശ്യപ്പെട്ടു.പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം ഗ്രാമത്തിൽ വലിയ പരിഭ്രാന്തിയും പ്രതിഷേധവും സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373593/bihar-samastipur-sonam-kumari-class12-student-shot-dead)