---
title: "അരലക്ഷത്തിനുമുകളിൽ ശമ്പളം; മലബാ‌‍ർ ക്യാൻസർ സെന്ററിൽ ജോലി നേടാൻ അവസരം"
english_title: "Malabar Cancer Centre Recruitment 2026: Staff Nurse, Assistant Professor, Pharmacist Vacancies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373563/malabar-cancer-centre-recruitment-2026-jobs-apply-online"
published_at: "2026-07-20T17:19:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c95d49ab9ae_TYTY.jpg"
keywords: ["Malabar Cancer Centre", "MCC Recruitment", "Staff Nurse", "Assistant Professor", "Assistant Pharmacist", "Government Jobs Kerala", "Cancer Hospital Jobs"]
---

# അരലക്ഷത്തിനുമുകളിൽ ശമ്പളം; മലബാ‌‍ർ ക്യാൻസർ സെന്ററിൽ ജോലി നേടാൻ അവസരം

> **Lead Summary:** തലശ്ശേരി: മലബാർ ക്യാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലായ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

## Article Content

തലശ്ശേരി: മലബാർ ക്യാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലായ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

**ഒഴിവുകളും യോഗ്യതയും**

**1. അസിസ്റ്റന്റ് പ്രൊഫസർ - കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ്**

കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗിൽ എംഎസ്സി യോഗ്യത നിർബന്ധം. നഴ്‌സിംഗിൽ പിഎച്ച്ഡി, എംഫിൽ അല്ലെങ്കിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 40 വയസ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,000 രൂപ ശമ്പളം ലഭിക്കും.

**2. സ്റ്റാഫ് നഴ്സ്**

ആകെ 8 ഒഴിവുകൾ. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി യോഗ്യതയും 200 കിടക്കകളിൽ കുറയാത്ത മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. കാൻസർ ചികിത്സാ മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ ശമ്പളം 32,550 രൂപ.

**3. അസിസ്റ്റന്റ് ഫാർമസിസ്റ്റ്**

ആകെ 3 ഒഴിവുകൾ. ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യത നിർബന്ധം. ആശുപത്രി മേഖലയിൽ പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ ശമ്പളം 22,110 രൂപ വരെ.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മലബാർ ക്യാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജൂലായ് 25-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന നൽകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും മലബാർ ക്യാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373563/malabar-cancer-centre-recruitment-2026-jobs-apply-online)