---
title: "ഹണിമൂണിന് വിട്ടതല്ല ...! 'തൊട്ടടുത്ത ജയിലിലുള്ള കാമുകനെ കാണണം'; ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആവശ്യം തള്ളി ജയിൽ അധികൃതർ"
english_title: "Meerut Snake Bite Murder Accused Seeks To Meet Lover In Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373517/meerut-snake-murder-case-accused-damini-jail-lover"
published_at: "2026-07-20T14:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5de37b96867_meerut-snake-murder-case-accused-damini-jail-lover.jpg"
keywords: ["Meerut Murder Case", "Jail News", "Crime", "Damini Pawar", "Snake Bite"]
---

# ഹണിമൂണിന് വിട്ടതല്ല ...! 'തൊട്ടടുത്ത ജയിലിലുള്ള കാമുകനെ കാണണം'; ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആവശ്യം തള്ളി ജയിൽ അധികൃതർ

> **Lead Summary:** **ലഖ്നൗ: **ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽവെച്ച് കാമുകനെ കാണണമെന്ന് ആവശ്യം.മീററ്റ് സ്വദേശി അതുൽ പവാറിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ ആണ് അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചത്.

## Article Content

**ലഖ്നൗ: **ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽവെച്ച് കാമുകനെ കാണണമെന്ന് ആവശ്യം.മീററ്റ് സ്വദേശി അതുൽ പവാറിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ ആണ് അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചത്.

തൊട്ടടുത്ത പുരുഷന്മാരുടെ ജയിലിൽ കഴിയുന്ന കാമുകൻ തുഷാർ കുമാറിനെ കാണാൻ സൗകര്യമൊരുക്കണമെന്നായിരുന്നു ദാമിനിയുടെ ആവശ്യം.ജയിലിലെത്തിയ ആദ്യ ദിവസം മുഴുവൻ ദാമിനി കരയുകയായിരുന്നുവെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സഹതടവുകാരോട് അല്പസമയം മാത്രമാണ് അവർ സംസാരിച്ചത്. കുടുംബത്തെയും മക്കളെയും ഓർത്ത് പലതവണ വിങ്ങിപ്പൊട്ടി. ഇതിനിടെയാണ് കാമുകനെ കാണാനുള്ള അനുമതി തേടിയത്.എന്നാൽ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഈ ആവശ്യം അധികൃതർ തള്ളി.

പുരുഷ, സ്ത്രീ ജയിലുകൾ തമ്മിൽ തടവുകാരെ കാണാൻ അനുവാദമില്ലെന്നും അതിനാൽ ദാമിനിയുടെ ആവശ്യം നിരസിച്ചതായും ജയിൽ അധികൃതർ വ്യക്തമാക്കി.അതിനിടെ മീററ്റിലെ കുപ്രസിദ്ധമായ 'നീല വീപ്പ കൊലക്കേസ്' പ്രതി മസ്കൻ റാസ്തോഗിയും ദാമിനി പവാറും ഇപ്പോൾ മീററ്റ് ജയിലിലെ ഒരേ ബ്ലോക്കിൽ തന്നെയാണ് കഴിയുന്നതെന്നും സൂചനയുണ്ട്.

2024-ൽ ഭർത്താവ് അതുലിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ദാമിനി കൊലപ്പെടുത്തിയതെന്നാണ് കേസ്. കാമുകനുമായുള്ള ബന്ധം മറച്ചുവെക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് ദാമിനി അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373517/meerut-snake-murder-case-accused-damini-jail-lover)