---
title: "വടക്കൻ കേരളം ഇരുണ്ടുമൂടുന്നു....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ വരെ യെല്ലോ അലർട്ട്"
english_title: "Kerala Weather Update: Yellow Alert in 8 Districts Today, IMD Warns of Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373511/kerala-weather-yellow-alert-8-districts-heavy-rain-imd"
published_at: "2026-07-20T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5de0c441b55_kerala-weather-yellow-alert-8-districts-heavy-rain-imd.jpg"
keywords: ["Kerala Weather", "Yellow Alert", "IMD", "Heavy Rain", "Thunderstorm", "Kannur"]
---

# വടക്കൻ കേരളം ഇരുണ്ടുമൂടുന്നു....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ വരെ യെല്ലോ അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന സൂചനയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന സൂചനയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എന്നാൽ നാളെ മുതൽ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിൽ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

മഴയോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം.

വീടുകളിൽ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുത പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ യാത്ര ചെയ്യുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

റോഡരികിലെ മരങ്ങൾക്കും ഹോർഡിങ്ങുകൾക്കും സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം.അടുത്ത 24 മണിക്കൂറിൽ മലയോര മേഖലകളിൽ നേരിയ തോതിൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാൽ രാത്രി സമയത്ത് മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കാലാവസ്ഥാ വ്യതിയാനങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും പുതിയ നിർദേശങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373511/kerala-weather-yellow-alert-8-districts-heavy-rain-imd)