---
title: "'സാക്ഷികളെ പേടിയില്ലാതെ കോടതിയിലേക്ക് കൊണ്ടുവരാൻ ബുദ്ധിമുട്ടി, കേരള സമൂഹത്തെ മുഴുവൻ ഞെട്ടിച്ച കേസിൽ ചെന്താമരയ്ക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചു' - പ്രോസിക്യൂഷന്‍"
english_title: "Nenmara Double Murder: Death Sentence for Chenthamara, Prosecution and Victim Family React"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373504/nenmara-double-murder-chenthamara-death-sentence-palakkad-court"
published_at: "2026-07-20T13:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd974e666a_nenmara-double-murder-chenthamara-death-sentence-palakkad-court.jpg"
keywords: ["Nenmara Double Murder", "Chenthamara", "Death Sentence", "Palakkad Additional Sessions Court", "Prosecution"]
---

# 'സാക്ഷികളെ പേടിയില്ലാതെ കോടതിയിലേക്ക് കൊണ്ടുവരാൻ ബുദ്ധിമുട്ടി, കേരള സമൂഹത്തെ മുഴുവൻ ഞെട്ടിച്ച കേസിൽ ചെന്താമരയ്ക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചു' - പ്രോസിക്യൂഷന്‍

> **Lead Summary:** പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രോസിക്യൂഷന്‍. സാക്ഷികളെ പേടിയില്ലാതെ കോടതിയിലേക്ക് എത്തിക്കുകയായിരുന്നു വലിയ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമെന്ന് അഭിഭാഷകന്‍. കേരള സമൂഹത്തെ മുഴുവൻ ഞെട്ടിച്ച കേസിൽ അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ പറഞ്ഞു.

## Article Content

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രോസിക്യൂഷന്‍. സാക്ഷികളെ പേടിയില്ലാതെ കോടതിയിലേക്ക് എത്തിക്കുകയായിരുന്നു വലിയ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമെന്ന് അഭിഭാഷകന്‍. കേരള സമൂഹത്തെ മുഴുവൻ ഞെട്ടിച്ച കേസിൽ അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ പറഞ്ഞു.

> "എല്ലാവർക്കും പേടിയായിരുന്നു. ഞങ്ങൾ വരണോ എന്നായിരുന്നു ചോദ്യം. അത് പറഞ്ഞ് മനസിലാക്കാനാണ് ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയത്. വിധിയിലൂടെ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകാനും കഴിഞ്ഞു" എന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ പറഞ്ഞു. ചെന്താമരയ്ക്ക് ഇനി പരോളിനുള്ള സാധ്യത പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിധിയിൽ മൂത്ത കുട്ടിക്ക് ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്ന നിർദേശവും കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിധിയിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളും പറഞ്ഞു. കോടതിയിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും ആ വിശ്വാസം കോടതി കാത്തുവെന്നും കുട്ടികൾ പറഞ്ഞു.

> കോടതിക്കും അഭിഭാഷകർക്കും മാധ്യമങ്ങൾക്കും എല്ലാവരോടും നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു."അയാൾക്ക് വധശിക്ഷ കൊടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും അയാൾക്ക് ഒരു മാറ്റവുമില്ല. അയാൾ അനുഭവിച്ച് അതിനുള്ളിൽ ഇരിക്കണം. തൂക്കുകയർ കൊടുത്തതിൽ സന്തോഷമുണ്ട്.

> പ്രതിഭാഗം അപ്പീലിന് പോയാൽ ഞങ്ങളും മറ്റു നടപടികൾ സ്വീകരിക്കും" എന്നാണ് മക്കളുടെ പ്രതികരണം.കൊലപാതകം നടന്ന സ്വന്തം നാട്ടിലേക്ക് ഇനി മടങ്ങില്ലെന്നും കുട്ടികൾ വ്യക്തമാക്കി. "അച്ഛന്റെയും എല്ലാവരുടെയും ഓർമ ഞങ്ങൾക്കുണ്ട്. പഴയ ഓർമകൾ വരുന്നത് വിഷമമാണ്. ഞങ്ങൾ അങ്ങോട്ട് പോകുന്നില്ല. പിഴയായി ലഭിക്കുന്ന തുക ആശ്വാസമാകും" എന്ന് അവർ പറഞ്ഞു.

പിഴത്തുകയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് വീതിച്ച് നൽകണമെന്നാണ് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് വിധിച്ചത്. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതിക്ക് മാനസാന്തരം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. 2025 ജനുവരി 27നാണ് അയൽവാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘത്തെ പ്രശംസിച്ച് കോടതി. 56 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിനെയാണ് കോടതി പ്രശംസിക്കുകയുണ്ടായത്. കൂട്ടായ പ്രയത്നത്തിലൂടെ നടത്തിയ അന്വേഷണത്തിലൂടെയാണ് കേസ് തെളിഞ്ഞത്. പൊലീസിന്റെ കണ്ടെത്തലുകളെല്ലാം കോടതി ശരിവെച്ചു. ചാറ്റ് ജിപിടി ഉപയോ​ഗിച്ച് പ്രതിഭാ​ഗം വക്കീൽ ചോദ്യങ്ങളുണ്ടാക്കി. അതെല്ലാം കൃത്യമായി തന്നെ മനസിലാക്കാനായി.

ചെന്താമരക്ക് ഇത്തരത്തിൽ ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2025, ഫെബ്രുവരി 3-ാം തീയതി മുൻ ഡിഐജി ഒരു മോക് ട്രയൽ നടത്തിയിരുന്നു. അദ്ദേഹം പ്രതിഭാ​ഗം വക്കീലും, മുൻ എസ് പി അജിത്കുമാർ ജഡ്ജിയും താൻ അന്വേഷണ ഉദ്യോ​ഗസ്ഥനുമായി നിന്നുകൊണ്ടായിരുന്നു മോക് ട്രയൽ .അന്നദ്ദേഹം ചോദിച്ചതിനേക്കാൾ കൂടുതൽ ചോദ്യങ്ങളൊന്നും കോടതിയിലും ചോദിച്ചിരുന്നില്ല. അതായത് വിചാരണക്കായുള്ള മുന്നൊരുക്കമടക്കം അന്വേഷണ സംഘം നടത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373504/nenmara-double-murder-chenthamara-death-sentence-palakkad-court)