---
title: "'അര്‍ജന്റീന തോറ്റു..തോറ്റു...തോറ്റു, റിയാസ്ക്കക്ക് പനി, സനോജിന് തലവേദന....'; സഖാക്കളെ ട്രോളി ഡിവൈഎഫ്ഐ പ്രസിഡന്റ് വി. വസീഫ്"
english_title: "DYFI State President Vaseef Trolls CPM Leaders After Spain World Cup Win"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373481/vaseef-trolls-riyas-sanoj-rafiq-spain-win"
published_at: "2026-07-20T12:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dc6a870f0b_vaseef-trolls-riyas-sanoj-rafiq-spain-win.jpg"
keywords: ["Vaseef", "DYFI", "CPM", "World Cup Final", "Spain", "Argentina", "Muhammad Riyas"]
---

# 'അര്‍ജന്റീന തോറ്റു..തോറ്റു...തോറ്റു, റിയാസ്ക്കക്ക് പനി, സനോജിന് തലവേദന....'; സഖാക്കളെ ട്രോളി ഡിവൈഎഫ്ഐ പ്രസിഡന്റ് വി. വസീഫ്

> **Lead Summary:** **മലപ്പുറം: **ലോകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിൻ ജയിച്ചതിന് പിന്നാലെ സിപിഎം യുവനേതാക്കളെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഫെയ്സ്ബുക് കുറിപ്പ്. മുൻമന്ത്രി മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവരെയാണ് വസീഫ് പരിഹസിച്ചത്. മൂവരും അർജന്റീന ആരാധകരാണ്.

## Article Content

**മലപ്പുറം: **ലോകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിൻ ജയിച്ചതിന് പിന്നാലെ സിപിഎം യുവനേതാക്കളെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഫെയ്സ്ബുക് കുറിപ്പ്. മുൻമന്ത്രി മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവരെയാണ് വസീഫ് പരിഹസിച്ചത്. മൂവരും അർജന്റീന ആരാധകരാണ്.

വസീഫിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ..

> ***"റിയാസ്ക്കക്ക് പനി, സനോജിന് തലവേദന, റഫീഖിനാണേല്‍ ചെവി വേദന, സ്പെയിന്‍ ജയിച്ചു അര്‍ജന്റീന തോറ്റു..തോറ്റു...തോറ്റു."***

ഫൈനലിൽ സ്പെയിൻ വിജയിച്ചതോടെയാണ് അർജന്റീന ആരാധകരായ ഇടതു നേതാക്കളെ ലക്ഷ്യം വെച്ചുള്ള വസീഫിന്റെ പരിഹാസ കുറിപ്പ്. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373481/vaseef-trolls-riyas-sanoj-rafiq-spain-win)