---
title: "ട്രോഫി നൽകിയിട്ടും മാറിയില്ല; സ്പാനിഷ് ആഘോഷത്തിനിടെ ട്രംപിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട് ഫിഫ പ്രസിഡന്റ്"
english_title: "Donald Trump Stays on Stage After World Cup Trophy Presentation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373445/donald-trump-world-cup-trophy-ceremony-controversy"
published_at: "2026-07-20T10:08:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5da6f621df6_donald-trump-world-cup-trophy-ceremony-controversy.jpg"
keywords: ["Latest News", "FIFA World Cup", "Donald Trump", "Spain"]
---

# ട്രോഫി നൽകിയിട്ടും മാറിയില്ല; സ്പാനിഷ് ആഘോഷത്തിനിടെ ട്രംപിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട് ഫിഫ പ്രസിഡന്റ്

> **Lead Summary:** **ന്യൂയോർക്ക്: [ **ഫുട്‌ബോൾ ലോകകപ്പ് കിരീടധാരണ ചടങ്ങിൽ സ്പാനിഷ് ടീമിന് ട്രോഫി നൽകിയ ശേഷം വേദിയിൽ നിന്ന് മാറാൻ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷവും ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് മാറാതിരുന്നതോടെയാണ് സംഭവം ചർച്ചയായത്. ട്രംപ് താരങ്ങൾക്ക് കൈകൊടുത്ത് വേദിയിൽ തന്നെ തുടർന്നതോടെ ട്രോഫി ഉയർത്തിയുള്ള ആഘോഷം നടത്താനാകാതെ ക്യാപ്റ്റൻ റോഡ്രിയും ടീമും കാത്തുനിൽക്കേണ്ടി വന്നു.

## Article Content

**ന്യൂയോർക്ക്: [ **ഫുട്‌ബോൾ ലോകകപ്പ് കിരീടധാരണ ചടങ്ങിൽ സ്പാനിഷ് ടീമിന് ട്രോഫി നൽകിയ ശേഷം വേദിയിൽ നിന്ന് മാറാൻ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷവും ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് മാറാതിരുന്നതോടെയാണ് സംഭവം ചർച്ചയായത്. ട്രംപ് താരങ്ങൾക്ക് കൈകൊടുത്ത് വേദിയിൽ തന്നെ തുടർന്നതോടെ ട്രോഫി ഉയർത്തിയുള്ള ആഘോഷം നടത്താനാകാതെ ക്യാപ്റ്റൻ റോഡ്രിയും ടീമും കാത്തുനിൽക്കേണ്ടി വന്നു.

സാഹചര്യം വഷളാകുന്നത് കണ്ട ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ ഉടൻ തന്നെ ഇടപെട്ട് ട്രംപിനോട് മാറിനിൽക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം മാറിയെങ്കിലും ട്രോഫി ഉയർത്തുന്ന സമയത്തും ക്യാമറ ഫ്രെയിമിൽ തന്നെയുണ്ടായിരുന്നു.

സ്‌പെയിനിന്റെ വിജയാഘോഷങ്ങൾ പൂർത്തിയായ ശേഷമാണ് അദ്ദേഹം വേദി വിട്ടത്. സംഭവത്തിന്റെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ സമ്മാനദാന ചടങ്ങിനായി ട്രംപും ഇൻഫന്റീനോയും ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ ഗാലറിയിൽ നിന്ന് വലിയ കൂക്കിവിളിയാണ് ഉയർന്നത്.

ന്യൂജെഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ 80,000-ത്തോളം കാണികളെ സാക്ഷി നിർത്തി നടന്ന ആവേശകരമായ ഫൈനലിൽ, ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ വിജയം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373445/donald-trump-world-cup-trophy-ceremony-controversy)