---
title: "കഴുത്തിൽ കത്തിവെച്ച് വധഭീഷണി, സ്വകാര്യ വീഡിയോ ഭർത്താവിന് അയച്ച് ബ്ലാക്ക്മെയിലിംഗ്; എൻപിഎ ഐപിഎസ് ട്രെയിനിക്കെതിരെ കേസ്"
english_title: "IPS Trainee At NPA Hyderabad Booked For Harassing Fellow Trainee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373419/npa-hyderabad-ips-trainee-booked-harassment-case"
published_at: "2026-07-20T07:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d7aa235453_npa-hyderabad-ips-trainee-booked-harassment-case.jpg"
keywords: ["NPA Hyderabad", "IPS Trainee", "Sexual Harassment", "Uday Krishna Reddy", "Attapur Police", "Hyderabad"]
---

# കഴുത്തിൽ കത്തിവെച്ച് വധഭീഷണി, സ്വകാര്യ വീഡിയോ ഭർത്താവിന് അയച്ച് ബ്ലാക്ക്മെയിലിംഗ്; എൻപിഎ ഐപിഎസ് ട്രെയിനിക്കെതിരെ കേസ്

> **Lead Summary:** **ഹൈദരാബാദ്: **നാഷനൽ പൊലീസ് അക്കാദമിയിലെ ഐപിഎസ് ട്രെയിനിക്കെതിരെ സഹപ്രവർത്തകയുടെ പരാതിയിൽ പൊലീസ് കേസ്. സഹ ട്രെയിനിയായ 30 വയസുകാരിയെ ലൈംഗികമായി അതിക്രമിക്കുകയും മർദിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് കേസ്.

## Article Content

**ഹൈദരാബാദ്: **നാഷനൽ പൊലീസ് അക്കാദമിയിലെ ഐപിഎസ് ട്രെയിനിക്കെതിരെ സഹപ്രവർത്തകയുടെ പരാതിയിൽ പൊലീസ് കേസ്. സഹ ട്രെയിനിയായ 30 വയസുകാരിയെ ലൈംഗികമായി അതിക്രമിക്കുകയും മർദിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് കേസ്.

ശിവരാംപള്ളി അട്ടാപുർ പൊലീസ് ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു.ജൂൺ 23 മുതൽ വാട്സാപ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചും മറ്റ് ട്രെയിനികളുടെ മുന്നിൽ വച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

മറ്റൊരു ട്രെയിനിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്. ഫോൺ ബലമായി വാങ്ങി രഹസ്യങ്ങൾ ചോർത്തി. സമ്മതമില്ലാതെ സ്വകാര്യ വിഡിയോ പകർത്തി ഭർത്താവിന് അയച്ചുകൊടുത്ത് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതായും യുവതി ആരോപിച്ചു.

ജൂലൈ 9ന് തടഞ്ഞുവച്ച് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിയുകയും ചെയ്തെന്നും മോശമായി ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക അതിക്രമം, വധഭീഷണി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളും ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അട്ടാപുർ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373419/npa-hyderabad-ips-trainee-booked-harassment-case)