---
title: "തോറ്റതിന്റെ അമർഷമാണോ...? തോൽവിക്ക് പിന്നാലെ സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് പരേഡസ്, ഫൈനൽ വിസിൽ മുഴങ്ങിയതും അടി പൊട്ടി "
english_title: "Leandro Paredes Attacks Gavi After World Cup Final Defeat Faces Ban"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373415/leandro-paredes-attacks-gavi-world-cup-final-controversy"
published_at: "2026-07-20T06:36:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d74bf4a75f_leandro-paredes-attacks-gavi-world-cup-final-controversy.jpg"
keywords: ["Leandro Paredes", "Gavi", "World Cup Final", "Argentina", "Spain", "Football Controversy"]
---

# തോറ്റതിന്റെ അമർഷമാണോ...? തോൽവിക്ക് പിന്നാലെ സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് പരേഡസ്, ഫൈനൽ വിസിൽ മുഴങ്ങിയതും അടി പൊട്ടി 

> **Lead Summary:** **ന്യൂയോർക്ക്: **ലോകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസിന്റെ പരുക്കൻ പെരുമാറ്റം വിവാദമായി. സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത പരേഡസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് സംഭവം.

## Article Content

**ന്യൂയോർക്ക്: **ലോകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസിന്റെ പരുക്കൻ പെരുമാറ്റം വിവാദമായി. സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത പരേഡസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് സംഭവം.

ഗാവിയെയും എറിക് ഗാർഷ്യയെയും പരേഡസ് കയ്യേറ്റം ചെയ്തു. പരിശീലകൻ ലയണൽ സ്കലോണി ഇടപെട്ടെങ്കിലും ഗാവിയെ ബലപ്രയോഗത്തിലൂടെ നിലത്തേക്ക് തള്ളിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തോൽവി അംഗീകരിക്കാൻ കഴിയാത്തതിന്റെ പ്രകടനമാണ് ഇതെന്നും ഇത് ഫുട്ബോളിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും ആരാധകർ വിമർശിക്കുന്നു.

പരേഡസിന് ദീർഘകാല വിലക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.കളിയിൽ സ്‌പെയിനിന് മുന്നിൽ അർജന്റീന പൂർണമായും നിഷ്പ്രഭമായിരുന്നു. മത്സരത്തിലുടനീളം പന്ത് കൈവശം വച്ച സ്‌പെയിനെതിരെ അർജന്റീനയ്ക്ക് രണ്ട് ഷോട്ടുകൾ മാത്രമേ ഉതിർക്കാനായുള്ളൂ.

തൊണ്ണൂറാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന പത്ത് പേരായി ചുരുങ്ങി. പിന്നീട് 30 മിനിറ്റോളം 10 പേരുമായി പൊരുതിയെങ്കിലും സ്‌പെയിൻ മധ്യനിര പന്ത് തൊടാൻ പോലും അവസരം കൊടുത്തില്ല.

പ്രതിരോധത്തിന്റെ നട്ടെല്ലായ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് പുറത്തായതും അർജന്റീനയ്ക്ക് തിരിച്ചടിയായി.എന്നാൽ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളിൽ അർജന്റീന നടത്തിയ മുന്നേറ്റങ്ങൾ സ്‌പെയിൻ പ്രതിരോധം ചെറുത്തു.2010ന് ശേഷം സ്‌പെയിനിന്റെ രണ്ടാം ലോകകപ്പ് വിജയമാണിത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്‌പെയിൻ കളിയിലുടനീളം പൊസഷൻ നിലനിർത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373415/leandro-paredes-attacks-gavi-world-cup-final-controversy)