---
title: "കളിക്കണ്ട ക്ഷീണത്തിലല്ലേ...? എഴുനേൽക്കേണ്ട ഉറങ്ങിക്കോ; സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി "
english_title: "Kerala Govt Declares Holiday For Schools Colleges On World Cup Final Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373414/kerala-holiday-schools-colleges-world-cup-final-20-july"
published_at: "2026-07-20T06:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912fad4285cb_avadhi.jpg"
keywords: ["Kerala Holiday", "World Cup Final", "Schools Closed", "VD Satheesan", "Kerala University", "Calicut University"]
---

# കളിക്കണ്ട ക്ഷീണത്തിലല്ലേ...? എഴുനേൽക്കേണ്ട ഉറങ്ങിക്കോ; സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി 

> **Lead Summary:** **തിരുവനന്തപുരം: ** ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് നേരത്തെ തന്നെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നൽകിയത്.

## Article Content

**തിരുവനന്തപുരം: ** ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് നേരത്തെ തന്നെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നൽകിയത്.

കൂടാതെ സർവ്വകലാശാലകൾ നടത്താനിരുന്ന ഇന്നത്തെ പരീക്ഷകളും മാറ്റിവെച്ചു. കേരള, കാലിക്കറ്റ് സർവകലാശാലകളുടെ പരീക്ഷകളാണ് മാറ്റിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2026 ജൂലൈ 20 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർവകലാശാലകളുടെ തീരുമാനം.

വൈസ് ചാൻസിലർമാരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി സർവകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കളി കണ്ട ശേഷം ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തുന്നതിലും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുമെന്ന സോഷ്യൽ മീഡിയയിലെ ശക്തമായ ആവശ്യത്തെ തുടർന്നാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.

യൂത്ത് കോൺഗ്രസും അവധി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.അവധി പ്രഖ്യാപിച്ച ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് തന്നെ എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള പിഎസ്സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373414/kerala-holiday-schools-colleges-world-cup-final-20-july)