---
title: "വാത്സല്യകണ്ണുകളിൽ കാമം ....! പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ്; അതിക്രമം അമ്മയും അനിയനും ഇല്ലാത്ത സമയം നോക്കി"
english_title: "Delhi Jahangirpuri 13 Year Old Minor Girl Sexually Assaulted By Father Pocso Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373412/delhi-jahangirpuri-minor-girl-assaulted-by-father-pocso-case"
published_at: "2026-07-20T06:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Pocso Case", "Delhi", "Assaulting Daughter", "Minor Girl Sexual Assault Case", "Mahendra Park Police"]
---

# വാത്സല്യകണ്ണുകളിൽ കാമം ....! പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ്; അതിക്രമം അമ്മയും അനിയനും ഇല്ലാത്ത സമയം നോക്കി

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com)]** **രാജ്യ തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ക്രൂരമായ പോക്‌സോ കേസ് റിപ്പോർട്ട് ചെയ്തു. ജഹാംഗീർപുരിയിൽ പ്രായപൂർത്തിയാവാത്ത പതിമൂന്നുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതി ഒളിവിലാണ്. ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com)]** **രാജ്യ തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ക്രൂരമായ പോക്‌സോ കേസ് റിപ്പോർട്ട് ചെയ്തു. ജഹാംഗീർപുരിയിൽ പ്രായപൂർത്തിയാവാത്ത പതിമൂന്നുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതി ഒളിവിലാണ്. ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു.

കുടുംബവുമായി പിണങ്ങി പ്രതി ഏറെ നാളായി മറ്റൊരു സ്ഥലത്താണ് താമസിച്ചുവരുന്നത്. ഇരയായ പെൺകുട്ടിയും അമ്മയും പത്തു വയസ്സുകാരനായ അനിയനും മാത്രമാണ് ജഹാംഗീർപുരിയിലെ വീട്ടിൽ താമസം. കഴിഞ്ഞ ദിവസം അമ്മയും അനിയനും വീട്ടിൽ ഇല്ലാതിരുന്ന കൃത്യമായ സമയം നോക്കിയാണ് പിതാവ് വീട്ടിലെത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

വീട്ടിൽ ആരുമില്ലാത്ത സാഹചര്യം മുതലെടുത്ത് തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പോലീസിന് നൽകിയ രഹസ്യമൊഴിയിൽ പറയുന്നു. പ്രതി എവിടെയുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373412/delhi-jahangirpuri-minor-girl-assaulted-by-father-pocso-case)