---
title: " സ്പാനിഷ് പടയ്ക്ക് മുന്നിൽ അർജന്റീന തകർന്നു; റൊണാൾഡോയുടെ പ്രവചനം അക്ഷരം പ്രതി ഫലിച്ചു"
english_title: "Spain Win FIFA World Cup 2026 Final vs Argentina, Ronaldo Prediction Comes True"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373410/spain-win-fifa-world-cup-2026-final-ronaldo-prediction-"
published_at: "2026-07-20T05:29:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d920d27983_ronaldo_nasario.jpg"
keywords: ["FIFA World Cup 2026", "Spain Champions", "Argentina vs Spain", "Ronaldo"]
---

#  സ്പാനിഷ് പടയ്ക്ക് മുന്നിൽ അർജന്റീന തകർന്നു; റൊണാൾഡോയുടെ പ്രവചനം അക്ഷരം പ്രതി ഫലിച്ചു

> **Lead Summary:** മാഡ്രിഡ്: ലോക ഫുട്ബോളിൽ പുതിയ രാജാക്കന്മാർ. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ കാൽപന്ത് ലോകകപ്പ് 2026 സ്വന്തമാക്കി. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കനത്ത ആധിപത്യത്തോടെ തോൽപ്പിച്ചാണ് സ്പാനിഷ് പട കിരീടം ചൂടിയത്.

## Article Content

മാഡ്രിഡ്: ലോക ഫുട്ബോളിൽ പുതിയ രാജാക്കന്മാർ. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ കാൽപന്ത് ലോകകപ്പ് 2026 സ്വന്തമാക്കി. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കനത്ത ആധിപത്യത്തോടെ തോൽപ്പിച്ചാണ് സ്പാനിഷ് പട കിരീടം ചൂടിയത്.

> കളിക്ക് മുൻപ് ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ നടത്തിയ പ്രവചനം അക്ഷരം പ്രതി സത്യമായി. ESPN-ന് നൽകിയ അഭിമുഖത്തിൽ "സ്പെയിൻ വളരെ അനായാസമായി ജയിക്കും. അവർ ആദ്യം ഗോൾ നേടിയാൽ അർജന്റീനയ്ക്ക് തിരിച്ചുവരാനാവില്ല" എന്ന് റൊണാൾഡോ പറഞ്ഞിരുന്നു. ഫൈനലിൽ സംഭവിച്ചതും അതുതന്നെ. പന്തടക്കിവെച്ചുള്ള സ്പെയിനിന്റെ കളി അർജന്റീനയെ നിശ്ചലമാക്കി.

ടൂർണമെന്റ് മുഴുവൻ തകർപ്പൻ ഫോമിലായിരുന്നു സ്പെയിൻ. തുടർച്ചയായ 37 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് അവർ കിരീടത്തിലെത്തിയത്. ഈ ലോകപ്പിലെ 7 കളികളിൽ സ്പാനിഷ് പ്രതിരോധം വഴങ്ങിയത് ഒരു ഗോൾ മാത്രം. ആക്രമണത്തിലും പ്രതിരോധത്തിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് അവർ കപ്പ് ഉയർത്തിയത്.

മറുവശത്ത് ലയണൽ മെസിയുടെ അവസാന ലോകപ്പ് സ്വപ്നം തകർന്നു. 1962-ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാവുക എന്ന അർജന്റീനയുടെ ലക്ഷ്യം പൂർത്തീകരിക്കാനായില്ല. ഖത്തറിന് ശേഷം തുടർച്ചയായ രണ്ടാം ഫൈനലിലെത്തിയെങ്കിലും കണ്ണീരോടെ മടങ്ങേണ്ടി വന്നു.

> 1998-ലും 2002-ലും ലോകപ്പ് ഫൈനലുകളുടെ സമ്മർദ്ദം നേരിട്ടറിഞ്ഞ റൊണാൾഡോ, "ടൂർണമെന്റിന്റെ തുടക്കം മുതൽ ഫ്രാൻസും സ്പെയിനുമായിരുന്നു എന്റെ ഫേവറിറ്റുകൾ" എന്നും കൂട്ടിച്ചേർത്തു. അവസാനം കിരീടം സ്പെയിനിന്. പ്രവചനം റൊണാൾഡോയ്ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373410/spain-win-fifa-world-cup-2026-final-ronaldo-prediction-)