---
title: "'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ"
english_title: "Devotee Offers Pooja In Messi's Name At Thiruvalla Sreevallabha Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373406/devotee-offers-pooja-messi-name-thiruvalla-sreevallabha-temple"
published_at: "2026-07-19T23:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d09a522c32_devotee-offers-pooja-messi-name-thiruvalla-sreevallabha-temple.jpg"
keywords: ["Messi", "Sreevallabha Temple", "Thiruvalla", "Pathanamthitta", "Football Fans", "FIFA World Cup 2026"]
---

# 'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

> **Lead Summary:** **പത്തനംതിട്ട: **ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട്.പെരിങ്ങര സ്വദേശി രമേഷാണ് മെസിയുടെ പേരിൽ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്.

## Article Content

**പത്തനംതിട്ട: **ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട്.പെരിങ്ങര സ്വദേശി രമേഷാണ് മെസിയുടെ പേരിൽ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്.

ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്.മെസിയുടെ കടുത്ത ആരാധകനാണ് രമേഷ്. അർജന്റീന ടീമിന്റെയും മെസിയുടെയും വിജയത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് പ്രാർത്ഥന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ലോകപ്പ് ഫുട്‌ബോൾ കാലത്ത് കേരളത്തിൽ താരങ്ങളുടെ പേരിൽ വഴിപാടുകളും പ്രാർത്ഥനകളും പതിവാണ്. മെസിയോടും അർജന്റീന ടീമിനോടുമുള്ള കേരളത്തിലെ ആരാധകരുടെ സ്നേഹം ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഈ വഴിപാട്.തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കേരളത്തിലെ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ്. ഇവിടെ വിവിധ കാരണങ്ങളാൽ നടത്തുന്ന നേർച്ചകളും വഴിപാടുകളും നിരവധിയാണ്. 

ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിനിടെ വൈറല്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അമ്പലവയലിലെ വ്യാപാരി. സ്‌പെയിന്‍ വിജയിച്ചാല്‍ നാളെ അമ്പലവയലിലെ മുഴുവന്‍ നാട്ടുകാര്‍ക്കും മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം. സ്‌പെയിനിന്റെ കടുത്ത ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ സീസണ്‍ ആണ് ഈ വേറിട്ട പ്രഖ്യാപനം നടത്തിയത്. 

ഷജീറിന്റെ പ്രിയപ്പെട്ട ടീം ആണ് സ്‌പെയിന്‍. സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടാല്‍ പിറ്റേന്ന് തന്നെ ടൗണിലെ മുഴുവന്‍ ആളുകള്‍ക്കും താന്‍ മന്തി വിളമ്പുമെന്നാണ് വാഗ്ദാനം. കേവലം ഒരു പ്രഖ്യാപനം മാത്രമല്ല, സ്‌പെയിനിന്റെ ഓരോ വിജയത്തിലും അതീവ ആവേശത്തിലാണ് ഷജീര്‍.

'സ്‌പെയിന്‍ ഫൈനലില്‍ എത്തുമെന്നും ജയിച്ചാല്‍ മന്തി വിളമ്പുമെന്നും ലോകകപ്പ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പേ സുഹൃത്താണ് വീഡിയോ എടുത്തത്. സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. തയ്യാറാക്കിയ മന്തി തീരുന്നതുവരെ ആര് എത്തിയാലും വിതരണം ചെയ്യുമെന്നും ഷജീര്‍ പറയുന്നു.

ഏതായാലും വ്യാപാരിയുടെ ഈ മന്തി വാഗ്ദാനം ഇപ്പോള്‍ അമ്പലവയലുകാരുടെ ഫുട്‌ബോള്‍ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. അമ്പലവയലുകാര്‍ക്ക് നാളെ ഫ്രീയായി മന്തി കഴിക്കാന്‍ സ്‌പെയിന്‍ കപ്പടിക്കുമോയെന്നാണ് കൗതുകം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373406/devotee-offers-pooja-messi-name-thiruvalla-sreevallabha-temple)