---
title: "വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം"
english_title: "Theft At Fire Force Officer's House In Varkala Gold And Cash Stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373404/theft-fire-force-officer-house-varkala-gold-stolen"
published_at: "2026-07-19T22:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d056f62a90_theft-fire-force-officer-house-varkala-gold-stolen.jpg"
keywords: ["Varkala", "Theft", "Fire Force Officer", "Gold Theft", "Kerala Police"]
---

# വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

> **Lead Summary:** **തിരുവനന്തപുരം: ** വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വാടകവീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു.എറണാകുളം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അനീഷിന്റെ ശ്രീനിവാസപുരത്തെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം: ** വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വാടകവീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു.എറണാകുളം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അനീഷിന്റെ ശ്രീനിവാസപുരത്തെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.

ശിവഗിരി നഴ്സിങ് കോളേജിൽ അധ്യാപികയായ ഭാര്യയുടെ വീട്ടിലേക്ക് കുടുംബം പോയിരുന്നു. തിരികെ വന്നപ്പോഴാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടതും മോഷണ വിവരം മനസിലായതും. തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു.എല്ലാ ആഴ്ചയും ഭാര്യയുടെ വീട്ടിൽ പോകാറുള്ള കാര്യം നാട്ടിൽ പലർക്കും അറിയാമെന്നും അതുകൊണ്ട് പരിചയക്കാരനായിരിക്കാം മോഷ്ടാവെന്നുമാണ് അനീഷിന്റെ സംശയം.

വീടിന്റെ പ്രധാനവാതിൽ കുത്തിതുറന്നാണ് അകത്ത് കയറിയത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. മാല, വള, തള, കമ്മൽ എന്നിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ വീടിനുള്ളിൽ മുഴുവൻ മുളകുപൊടി വിതറിയ നിലയിലുമായിരുന്നു.സംഭവത്തിൽ കേസെടുത്ത വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373404/theft-fire-force-officer-house-varkala-gold-stolen)