---
title: "കോളടിച്ചല്ലോ മക്കളെ...!  അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി സർവകലാശാലകൾ"
english_title: "Kerala And Calicut University Exams Postponed On July 20 Due To World Cup Final Holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373395/kerala-calicut-university-exams-postponed-world-cup-final-holiday"
published_at: "2026-07-19T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cf33309896_kerala-calicut-university-exams-postponed-world-cup-final-holiday.jpg"
keywords: ["Calicut University", "Exam Postponed", "World Cup Final", "Kerala Government Holiday", "PSC Exam", "Kerala University"]
---

# കോളടിച്ചല്ലോ മക്കളെ...!  അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി സർവകലാശാലകൾ

> **Lead Summary:** **തിരുവനന്തപുരം/കോഴിക്കോട്: **ലോകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള, കാലിക്കറ്റ് സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

## Article Content

**തിരുവനന്തപുരം/കോഴിക്കോട്: **ലോകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള, കാലിക്കറ്റ് സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2026 ജൂലൈ 20 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർവകലാശാലകളുടെ തീരുമാനം.

വൈസ് ചാൻസിലർമാരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി സർവകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം തിങ്കളാഴ്ച പുലർച്ചെയാണ്. കളി കണ്ട ശേഷം ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തുന്നതിലും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുമെന്ന സോഷ്യൽ മീഡിയയിലെ ശക്തമായ ആവശ്യത്തെ തുടർന്നാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.

യൂത്ത് കോൺഗ്രസും അവധി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.അവധി പ്രഖ്യാപിച്ച ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് തന്നെ എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള പിഎസ്സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373395/kerala-calicut-university-exams-postponed-world-cup-final-holiday)