---
title: "കാക്കിക്കുള്ളിൽ ക്രൂരത? ചോദ്യം ചെയ്യലെന്ന പേരിൽ യുവതിയെയും ആൺസുഹൃത്തിനെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ"
english_title: "Coimbatore Police Constable Arrested For Molesting Woman During Questioning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373391/coimbatore-police-constable-arrested-molestation-case"
published_at: "2026-07-19T20:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ced071f2e1_coimbatore-police-constable-arrested-molestation-case.jpg"
keywords: ["Tamil Nadu Police", "Police Constable Arrest", "Molestation", "Vinod Kumar", "Women Safety"]
---

# കാക്കിക്കുള്ളിൽ ക്രൂരത? ചോദ്യം ചെയ്യലെന്ന പേരിൽ യുവതിയെയും ആൺസുഹൃത്തിനെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

> **Lead Summary:** **കോയമ്പത്തൂർ: **ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാറിനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

## Article Content

**കോയമ്പത്തൂർ: **ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാറിനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ജൂലൈ 15 ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ആൺ സുഹൃത്തിനൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വിനോദ് കുമാർ തടഞ്ഞുനിർത്തി. എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ആക്രോശത്തോടെ ചോദ്യം ചെയ്ത ശേഷം, കൂടുതൽ അന്വേഷണത്തിനെന്ന പേരിൽ യുവതിയെ സുഹൃത്തിൽ നിന്ന് മാറ്റി നിർത്തി.

ഈ സമയത്താണ് പ്രതി യുവതിയോട് അശ്ലീല പദങ്ങൾ പ്രയോഗിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മാനസികമായി തകർന്ന യുവതി വിവരം സുഹൃത്തിനെ അറിയിച്ചു. തുടർന്ന് സുഹൃത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് കോൺസ്റ്റബിളിനെതിരെ ഔദ്യോഗിക പരാതി നൽകി.

പരാതിയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിനോദ് കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് ഉടൻ തന്നെ ഇയാളെ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373391/coimbatore-police-constable-arrested-molestation-case)